പി. പി. ദിവ്യയ്ക്ക് ക്രിമിനൽ മനോഭാവം; യാത്രയയപ്പ് ചടങ്ങിൽ എത്തിയത് ആസൂത്രണത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയത് ആസൂത്രിതമായെന്ന് റിമാൻഡ് റിപ്പോർട്ട്. ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമായിരുന്നു അതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.

നിയമവ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും, ഒളിവില്‍ കഴിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും, ഉപഹാര വിതരണം ചെയ്യുന്നതിനായി ദിവ്യ യാത്രയയപ്പ് വേദിയിൽ നിൽക്കാതിരുന്നത് ക്ഷണമില്ലെന്നതിന് തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ ചിത്രീകരിക്കാൻ ആളെ ഏർപ്പാടാക്കിയതും ദിവ്യതന്നെയാണെന്നാണ് വിവരം. ഇതിലൂടെ തന്നെ ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്നുമാണ് കളക്ടർ മൊഴി നൽകിയത്. എന്നാൽ തെറ്റ് എന്ന് നവീൻ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടർ വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ മൊഴി നവീൻ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം.

TAGS: KERALA | NAVEEN BABU DEATH
SUMMARY: Remand report clears on criminal mentality of PP Divya

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ...

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട്...

കർണാടകയിൽ ബി.പി.എൽ കാർഡ് വരുമാന പരിധി മൂന്ന് ലക്ഷമാക്കാന്‍ നിര്‍ദേശം

ബെംഗളൂരു: ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ) റേഷൻ കാർഡുകളുടെ വാർഷിക വരുമാന പരിധി...

കോന്നിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികളുൾപ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കോന്നിയിൽ...

ന്യൂനമര്‍ദം തീവ്രമായി, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്,...

ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണ രം​ഗത്തേക്കും; ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ ഇനി മത്സരം കടുക്കും

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്. നിലവില്‍...

കർണാടകയിലെ 14 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കർണാടകയിലെ...

മഴ കുറഞ്ഞതോടെ ജലക്ഷാമം; ‘കാവേരി ഓൺ വീൽസ്’ സേവനത്തിന് ബെംഗളൂരുവിൽ റെക്കോർഡ് ഡിമാൻഡ്

ബെംഗളൂരു: ഇത്തവണത്തെ വരണ്ട വേനലും മഴയുടെ കുറവും മൂലം ബെംഗളൂരുവിൽ കാവേരി...

Related Articles

Popular Categories