തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഗ്രാമിന് 85 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയും ഒരു പവൻ സ്വർണത്തിന് 1,06,960 രൂപയുമായി വില.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. നിലവില്‍ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.
SUMMARY: Gold rate is increased















