നമ്മ മെട്രോ ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ വർധിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് 20 മുതൽ 30 ശതമാനം വരെ ഉയർത്തിയേക്കും. നേരത്തെ 15 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നു. എന്നാൽ ഫെയർ ഫിക്സേഷൻ കമ്മിറ്റിയാണ് (എഫ്എഫ്സി) 30 ശതമാനം വരെ നിരക്ക് വർധന ശുപാർശ ചെയ്തിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ. തരണി അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസമാണ് ബിഎംആർസിഎല്ലിന് റിപ്പോർട്ട്‌ സമർപ്പിച്ചത്. ഇതിൽ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയിൽനിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഞായറാഴ്ചകളിലും തിരക്കില്ലാത്ത സമയങ്ങളിലും നിരക്ക് കുറയ്ക്കാനും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 17ന് ചേരുന്ന ബിഎംആർസിഎൽ ബോർഡ് യോഗത്തിൽ നിരക്ക് വര്‍ധന സംബന്ധിച്ച അവസാന തീരുമാനം ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.

നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഡി എന്നിവരാണ് എഫ്എഫ്സി സമിതിയിലെ മറ്റ്‌ അംഗങ്ങൾ. 2017ലാണ് മെട്രോ അവസാനമായി നിരക്ക് വർധനവ് നടപ്പിലാക്കിയത്. നിലവിൽ പുതിയ നിരക്ക് ജനുവരി അവസാനത്തോടെ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് വിവരം.

TAGS: BENGALURU | NAMMA METRO
SUMMARY: Namma metro ticket fare to go up by 30 percent

Hot this week

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍...

ആശങ്കയായി ഷിഗെല്ല; ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട്...

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പാർട്ടിയില്‍ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ...

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം തുടരും; രാത്രി പതിനൊന്നിന് ശേഷം പാടില്ല

കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള...

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി...

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ഒളവണ്ണ സ്വദേശി ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്....

ഇന്തോനേഷ്യയിൽ ഭൂചലനം; 6.7 തീവ്രത; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍, റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ...

വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധം: ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്....

Related Articles

Popular Categories