ഇന്ത്യക്കാരെ വിലങ്ങിട്ട് തിരികെയെത്തിച്ച സംഭവം; ലോകസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: യു.എസിൽ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച സംഭവത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം. സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ  ബഹളത്തെ തുടര്‍ന്ന് ഉച്ചവരെ ലോക്സഭ നടപടികൾ സ്പീക്കർ ഓം ബിർള നിർത്തിവെച്ചു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. നമ്മുടെ ജനങ്ങളോടുള്ള ക്രൂരത തടയുന്നതിനും സ്വദേശത്തും വിദേശത്തും ഓരോ ഇന്ത്യക്കാരന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സഭ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിപക്ഷം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വിഷയം വിദേശനയവുമായി ബന്ധപ്പെട്ടതാണെന്നും  ഓരോ രാജ്യത്തിനും അവരുടെതായ നിയമവും നിയന്ത്രണങ്ങളുമുണ്ടാകുമെന്നും  ഇതിന്‍റെ പേരിൽ ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ, പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും സഭ പിരിയുകയായിരുന്നു.

അമേരിക്കയുടെ കുടിയേറ്റക്കാരെ ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി 104 ഇന്ത്യൻ പൗരന്മാരടങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് യു.എസ്. സൈനിക വിമാനത്തിൽ അമൃതസറിലെ ശ്രീ ഗുരു രാംദാസ് ജി വിമാനത്താവളത്തിൽ എത്തിയത്. സൈനിക വിമാനത്തിനകത്ത് കാലുകളും കൈകളും ചങ്ങലകൊണ്ട് സീറ്റിൽ ബന്ധിപ്പിച്ചായിരുന്നു 40 മണിക്കൂറോളം നീണ്ട യാത്ര. ഇതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. 30 പേർ പഞ്ചാബിൽ നിന്നുള്ളവരും പഞ്ചാബിൽനിന്ന് 30 പേർ, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് 33 പേർ വീതം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് മൂന്നുപേർ വീതം, ചണ്ഡീഗഢിൽനിന്ന് രണ്ടുപേരുമാണ് എത്തിയത്. അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യൻ കുടിയേറ്റക്കാരുടെ സംഘമാണ് മടങ്ങിയെത്തിയത്. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടാണ് തങ്ങളെ അമേരിക്ക നാടുകടത്തിയതെന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ് പറഞ്ഞു. അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഇത് അഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാംസ്ഥാനത്താണ്‌ ഇന്ത്യ. 7.25 ലക്ഷം ഇന്ത്യൻ പൗരർ രേഖകളില്ലാതെ അവിടെ കഴിയുന്നതായാണ്‌ കണക്ക്‌. 2,467 ഇന്ത്യക്കാർ തടങ്കൽപ്പാളയങ്ങളിലാണ്‌. അനധികൃത കുടിയേറ്റക്കാരിൽ അധികവും ഗുജറാത്തുകാരാണ്‌. അനധികൃതമായി രാജ്യത്ത്‌ കഴിയുന്ന 18,000 ഇന്ത്യക്കാരിൽ ആദ്യസംഘത്തെയാണ് പുറത്താക്കിയതെന്ന്‌ അമേരിക്ക അറിയിച്ചു. മറ്റുള്ളവരെയും ഉടൻ കുടിയിറക്കും. 17,940 ഇന്ത്യക്കാർക്കാണ്‌ ഇതുവരെ നാടുകടത്തൽ നോട്ടീസ്‌ നൽകിയത്‌.
<br>
TAGS : US DEPORTATION | LOKSABHA
SUMMARY : Opposition protests in Lok Sabha over incident of Indians being brought back in chains

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ....

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഓണാഘോഷം

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യു.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്...

കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം

ബെംഗളൂരു: കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം കരയോഗം ഓഫീസായ മന്നം മെമ്മോറിയൽ...

വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമം

ബെംഗളൂരു: വിശ്വകർമ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തിയും കുടുംബ...

Related Articles

Popular Categories