കാര്യവട്ടം കോളേജ് റാഗിംഗ്: 7 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിലെ റാഗിംഗിൽ നടപടി. റാഗിങ്ങിന് ഇരയായ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസ് നല്‍കിയ പരാതിയില്‍ 7 സീനിയർ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. റാഗിങ് നടന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്.

വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍. ബിന്‍സ് ജോസിന്‍റെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളേജിന്റെ നടപടി. പരാതിയില്‍ പ്രതികളാക്കിയ വിദ്യാർഥികള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ റാഗിംഗ് നിയമം ചുമത്തുമെന്ന് കഴക്കൂട്ടം പോലീസ് വ്യക്തമാക്കി.

വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്‍റി -റാഗിങ് കമ്മിറ്റിയാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്.

TAGS : LATEST NEWS
SUMMARY : Karyavattom College Ragging: 7 students suspended

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ മുഖ്യപ്രതിയായ ബെംഗളൂരു സ്വദേശിയും ബിസിനസ്സുകാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ...

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ:പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ഹൃദയാഘാത്തെത്തുടർന്ന് ഇന്ന്...

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് രാജ്യത്ത് എത്തുമ്പോൾ കുറഞ്ഞത് 12 മാസത്തെ ഉപയോഗ...

സംവിധായകൻ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി; 35 ലക്ഷം തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും...

കെംപെഗൗഡ ജയന്തി; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെംപെഗൗഡ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നഗരത്തിലെ വിവിധ ഇടങ്ങളില്‍...

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍...

ഉപരാഷ്ട്രപതി ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് ബെംഗളൂരുവിൽ എത്തും....

നാളെ മുതൽ കനത്ത മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ...

Related Articles

Popular Categories