എമ്പുരാന് പൂട്ട്? റിലീസ് ദിവസം സൂചന പണിമുടക്ക് നടത്താൻ നിര്‍മാതാക്കളുടെ നീക്കം

കൊച്ചി: മലയാള സിനിമയിലെ തർക്കങ്ങള്‍ ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ സങ്കീർണമായി കൊണ്ടിരിക്കുകയാണ്. കടുത്ത തീരുമാനവുമായി കേരള ഫിലിം ചേംബർ രംഗത്ത് എത്തിയിരിക്കുകയാണ്. മാർച്ച്‌ 25 മുതലുള്ള റിലീസുകള്‍ക്ക് കരാർ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്നാണ് ഫിലിം ചേംബറിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച്‌ സിനിമാ സംഘടനകള്‍ക്ക് ചേംബർ കത്ത് നല്‍കി.

മാർച്ച്‌ 27ന് സൂചനാ പണിമുടക്കിന് ഫിലിം ചേംബർ നീക്കം നടത്തുന്നുണ്ട്. മോഹൻലാല്‍-പൃഥ്വിരാജ്-ആന്റണി പെരുമ്പാവൂർ ചിത്രം എമ്പുരാന്റെ റിലീസ് ദിനമാണ് മാർച്ച്‌ 27. അതേദിവസം തന്നെയാണ് ഫിലിം ചേംബർ സൂചനാ പണിമുടക്കിന് നീക്കം നടത്തുന്നത്. അതുകൊണ്ട് തന്നെ എമ്പുരാന് പണി കൊടുക്കാനാണ് ഇത്തരമൊരു നീക്കമെന്ന ആരോപണം ഉയരുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്റണി പെരുമ്പാവൂർ നിർമ്മാതാവ് ജി സുരേഷ് കുമാറിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജി സുരേഷ് കുമാറിനുണ്ട്. എന്നാല്‍, ഒരു സംഘടനയെ പ്രതിനിധികരിക്കുമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോദ്ധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ എന്നാണ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാൻ ഏഴ് ദിവസത്തെ സമയമാണ് ആന്റണിക്ക് ഫിലിം ചേംബർ നല്‍കിയത്. ഇ-മെയിലിലും രജിസ്‌ട്രേഡ് തപാലിലുമാണ് വിശദീകരണം തേടിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടർ നടപടയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതലാണ് സംഘടനകള്‍ സിനിമാ സമരം പ്രഖ്യാപിച്ചത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സർക്കാർ പിൻവലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിനിമാ നിർമ്മാണം വൻ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ല. വിനോദനികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചർച്ച നടത്താൻ ശ്രമിച്ചിട്ടും സർക്കാർ തയ്യാറായില്ല എന്നും നിർമ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ സിനിമകളുടെ ചിത്രീകരണവും പ്രദർശനവും നിറുത്തിവയ്ക്കുമെന്നാണ് സംഘടനകളുടെ നിലപാട്.

TAGS : EMPURAN
SUMMARY : Producers move to stage a strike on the release date of Empuraan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂര്‍ അപകടത്തില്‍ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തില്‍ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17...

കൊച്ചിയില്‍ ട്രാഫിക് പോലിസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലിസ്

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഹൈക്കോടതിക്ക് സമീപം ഇന്നലെ...

ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തല്‍; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രണ്ടുകോടി രൂപ കൈക്കൂലി...

ചാരിത്ര്യവതി

  ചെറുകഥ ◼️ ജെയിംസ് എബ്രഹാം  ശരിയാണ്. അവൾ അവനെയൊന്നു തൊട്ടുപോയി !  തൊട്ടു തൊട്ടു,...

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നിന്നും ഡ്രൈവർ അത്ഭുതകരമായി...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച പുലർച്ചെതിനുമിടയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു...

ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Related Articles

Popular Categories