കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു. ചാമരാജനഗർ കൊല്ലെഗൽ താലൂക്കിലെ ചിക്കിന്തുവാടിക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. മാലെ മഹാദേശ്വര്‍ ഹിൽസ് സന്ദര്‍ശിക്കുന്നതിനിടെ ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. മൈസൂരു സ്വദേശികളായ നികിത, ശ്രീലക്ഷ്മി, മാണ്ഡ്യയില്‍ നിന്നുള്ള സുഹാസ്, നിതിന്‍, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവരാണ് മരിച്ചത്. ഇവരില്‍ നാലുപേര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും, മറ്റൊരാൾ മൈസൂരുവിലെ എംഐടി കോളേജിലെ ഡിപ്ലോമ വിദ്യാര്‍ഥിയുമാണ്.

അഞ്ച് പേരും കൊല്ലെഗലില്‍ നിന്ന് മഹാദേശ്വര ഹിൽസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ട്രക്ക് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കൊല്ലെഗൽ പോലീസ് കേസെടുത്തു.

TAGS: ACCIDENT | KARNATAKA
SUMMARY: Five friends visiting Male Mahadeshwar Hills killed in road accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം’; പുലിക്കളിക്കെതിരേ നടൻ വി.കെ. ശ്രീരാമൻ

തൃശൂർ: തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്...

എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സര്‍ക്കാര്‍ ആവശ്യം തള്ളി

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപി...

മുട്ടില്‍ മരംമുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി. വിചാരണ...

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി...

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ...

Related Articles

Popular Categories