Wednesday, April 29, 2026
30.3 C
Bengaluru

പോക്‌സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഉപാധികള്‍ ലംഘിച്ചാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

പീഡന പരാതിക്ക് പിന്നില്‍ കുടുംബ തര്‍ക്കമാണെന്നാണ് ജയചന്ദ്രന്‍റെ അഭിഭാഷകന്‍ വാദിച്ചത്. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെയും സര്‍ക്കാരിന്‍റെയും അഭിഭാഷകര്‍ ജാമ്യത്തെ എതിര്‍ത്തെങ്കിലും കോടതി വാദങ്ങള്‍ അംഗീകരിച്ചില്ല.

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ നടന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ഇത് ഗുരുതരമായ കേസാണെന്നും ജാമ്യം നല്‍കരുതെന്നുമുളള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പിന്നീട് നടന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
<BR>
TAGS : POCSO CASE | JAYACHANDRAN KOOTIKAL
SUMMARY : POCSO case; Supreme Court grants anticipatory bail to actor Koottikkal Jayachandran

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ...

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള...

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8...

കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബിജെപിക്കും മുന്നേറ്റം

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ്...

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു...

Topics

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ...

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8...

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട്...

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി 

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര)...

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി...

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

Related News

Popular Categories

You cannot copy content of this page