വിഷു അവധി; കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി, ഇന്ന് 43 സർവീസുകൾ

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍.ടി.സി. യാത്രതിരക്കിന് സാധ്യതയുള്ള വെള്ളിയാഴ്ച 43 സ്പെഷ്യല്‍ സർവീസുകൾ നടത്തും. കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്  സ്പെഷ്യല്‍ സർവീസ്. വിഷുവിനോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി കേരളത്തിലേക്ക് അമ്പതിലേറെ സ്പെഷ്യല്‍ സർവീസുകളാണ് കര്‍ണാടക ആര്‍.ടി.സി ഇത്തവണ ഏര്‍പ്പെടുത്തിയത്.

<br>
TAGS : KSRTC
SUMMARY : Vishu holiday; Karnataka RTC adds more special services to Kerala, 43 services today

 

LEAVE A REPLY

Please enter your comment!
Please enter your name here