ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി. ഓഫിസിൽ പൈപ്പ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി. ഡിസി ഓഫിസിലേക്ക് മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡിസി ഓഫിസിൽ രണ്ട് പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ബോംബ് പൊട്ടിതത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഇതേതുടർന്ന് അധികൃതർ കെട്ടിടം ഒഴിപ്പിക്കുകയും ജീവനക്കാർക്ക് ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇമെയിൽ ലഭിച്ചയുടൻ, ഡെപ്യൂട്ടി കമ്മീഷണർ ശിൽപ നാഗ് പോലീസ് സൂപ്രണ്ട് ബി.ടി. കവിതയെയും ഉന്നത ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ബോംബ് സ്ക്വാഡും (ബിഡിഡിഎസ്), സ്നിഫർ ഡോഗ് സ്ക്വാഡും ചേർന്ന് കെട്ടിടത്തിന്റെ മൂന്ന് നിലകളിലും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചാമരാജ്നഗർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | BOMB THREAT
SUMMARY: Chamarajanagar DC’s office evacuated after bomb threat email

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രണ ദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയില്‍ തകർന്നുവീണ് ഒരാള്‍...

റെയിൽവേയുടെ ഡോർ ടു ഡോർ പാർസൽ സേവനം ബെംഗളൂരുവിലും

ബെംഗളൂരു: പാർസലുകൾ അയയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന...

അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി...

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡല്‍ഹി; വായു ഗുണനിലവാര സൂചിക അഞ്ഞൂറ് കടന്നു

ന്യൂഡൽഹി:  ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിതീവ്രമായ വായുമലിനീകരണത്തിലും വിഷപ്പുകയിലും മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയുടെ...

യുവജന ക്യാംപ് നാളെമുതൽ

ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ യങ്...

ദീപാവലി ആഘോഷങ്ങൾക്കിടെ അപകടങ്ങൾ; ബെംഗളൂരുവിൽ 32 പേർക്ക് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 32 പേർക്ക്...

യമനിൽ രണ്ടാഴ്‌ചയായി കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ന്യൂഡൽഹി: യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ...

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

Related Articles

Popular Categories