സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; മൈസൂരു ജയിൽ വാർഡന് സസ്പെൻഷൻ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മൈസൂരു സെൻട്രൽ ജയിലിലെ വാർഡന് സസ്പെൻഷൻ. വിമുക്ത ഭടൻ കൂടിയായ എച്ച്.എൻ. മധു കുമാറിനെയാണ് (45) സസ്പെൻഡ്‌ ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ജയിൽ വകുപ്പിൽ മധു സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഏപ്രിൽ 28ന് ബെളഗാവിയിൽ നടന്ന പൊതു പരിപാടിയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനോട്‌ മുഖ്യമന്ത്രി ദേഷ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മധു വീഡിയോ ചിത്രീകരിച്ചത്. സംഭവത്തെ അപലപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നുവെന്ന് മൈസൂരു സെൻട്രൽ ജയിൽ സൂപ്രണ്ട് ബി.എസ്. രമേശ് പറഞ്ഞു. വീഡിയോയിൽ നിരവധി പൊതുവിഷയവുമായി ബന്ധപ്പെട്ട് മധു മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.

മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി കേസും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയതായും മധു കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് വകുപ്പുതല നടപടി എടുത്തതെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.

TAGS: KARNATAKA | SUSPENDED
SUMMARY: Mysuru Central Prison warder suspended over abusive video against CM Siddaramaiah

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും

കാസറഗോഡ് : ചികിത്സക്കിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ...

കർണാടകയിൽ ദീപാവലി പടക്കങ്ങൾക്ക് രാത്രി 8 മുതൽ 10 വരെ മാത്രം അനുമതി

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് സമയനിയന്ത്രണം ഏർപ്പെടുത്തി....

കന്നഡ രാജ്യോത്സവം: എഐകെഎംസിസി ബെംഗളൂരു ‘സ്നേഹസഞ്ചാരം’ നാളെ 

ബെംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എഐകെഎംസിസി - എസ്.ടി.സി.എച്ച് ബെംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഇ​ന്ത്യാ സഖ്യത്തിന്റെ പ്ര​തീ​കാ​ത്മ​ക ഇംപീച്ച്‌മെന്റ് ആരംഭിച്ചു; ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റംചുമത്തി വിചാരണ ചെയ്യണം- രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ...

മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിശേഷാൽ നാഗപൂജ 2ന് 

ബെംഗളൂരു: മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ...

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി...

എഡിഫിസ് വൺ കുടുംബസംഗമം നാളെ

ബെംഗളൂരു: എഡിഫിസ് വണ്ണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കുടുംബസംഗമം ഞായറാഴ്ച വൈകിട്ട്...

സംസ്ഥാന സ്കൂൾ കായികമേള; സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം, അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

കോഴിക്കോട് : അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം....

Related Articles

Popular Categories