ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ പരിശോധന

ബെംഗളൂരു: അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ ബെംഗളൂരുവിൽ വ്യാപക പരിശോധന ആരംഭിച്ച് സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി). വിസ കാലാവധി കഴിഞ്ഞിട്ടും നിരവധി വിദേശ പൗരന്മാർ നഗരത്തിൽ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പാസ്‌പോർട്ടിൻ്റെയും വിസയുടെയും കാലാവധി കഴിഞ്ഞ ആയിരത്തിലധികം വിദേശികളാണ് നഗരത്തിലെ വിവിധയിടങ്ങളിലായി താമസിക്കുന്നത്. ബെംഗളൂരുവിലെ ബാനസവാടി, സുബ്ബയ്യനപാളയ, ശിവാജി നഗർ, രാമമൂർത്തി നഗർ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ആഫ്രിക്കയിൽ നിന്നുള്ളവരുൾപ്പെടെ പത്തോളം വിദേശികളെ കസ്റ്റഡിയിലെടുത്തതായി സിസിബി അറിയിച്ചു. ഇവരുടെ വിസകളും പാസ്‌പോർട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇവരെ കണ്ടെത്തി അവരുടെ നാടുകളിലേക്ക് അയക്കണമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. സ്റ്റുഡൻ്റ് വിസയിലും ബിസിനസ് വിസയിലും നഗരത്തിലെത്തുന്ന ചില വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാതെ അനധികൃതമായി നഗരത്തിൽ തങ്ങുകയും മയക്കുമരുന്ന് കടത്തും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെടുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഏപ്രിൽ 10നുള്ളിൽ നഗരത്തിൽ നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാ വിദേശികളെയും കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

The post ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ പരിശോധന appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാലസാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂര്‍: സാഹിത്യകാരനും കലാ-സാംസ്കാരിക പ്രവർത്തകനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസായിരുന്നു....

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂർ വേലിക്കാട് ഇന്ന് പുലർച്ചെ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ വൻ...

ഐ.എസ്.ആർ.ഒ കേന്ദ്രത്തിന് സമീപം ഡ്രോൺ കണ്ടെത്തി; സുരക്ഷാ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റ് എസ്റ്റാബ്ലിഷ്മെന്റ് കേന്ദ്രത്തിന്...

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ വിജയപുര ഭൂതനാൾ തടാകത്തിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി....

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്....

നേപ്പാള്‍ മിന്നൽപ്രളയം: മലയാളികൾക്ക് അടിയന്തിര സഹായത്തിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി, ഇന്ത്യൻ പൗരന്മാർക്കായി എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്കായി നോര്‍ക്ക ഹെൽപ് ഡെസ്ക്...

എസ്.എൻ.ഡി.പി. മൈസൂരു ഭാരവാഹികൾ

ബെംഗളൂരു: എസ്.എൻ.ഡി.പി.മൈസൂരു ശാഖയുടെ 2026 -2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി ജി....

Related Articles

Popular Categories