മുണ്ടുടുത്ത് എത്തിയ കർഷകന് മാളിൽ പ്രവേശനം നിഷേധിച്ചു

ബെംഗളൂരു: മുണ്ടുടുത്ത് ഷോപ്പിംഗ് മാളിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ പ്രായം ചെന്ന കർഷകന് പ്രവേശനം നിഷേധിച്ചു. ബെംഗളൂരുവിലെ ജിടി മാളിലാണ് സംഭവം. കർഷകനെയും മകനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥർ വേഷം കണ്ടതോടെ തടയുകയായിരുന്നു.

മാളിലെ സിനിമാ തിയേറ്ററിൽ കർഷകനും മകനും സിനിമയ്‌ക്ക് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. സിനിമ കാണുന്നതിനുവേണ്ടി ടിക്കറ്റുമായി എത്തിയപ്പോഴാണ് ഇരുവരെയും തടഞ്ഞത്. മുണ്ട് ധരിച്ചവർക്ക് മാളിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞത്. തങ്ങൾ ഏറെ ദൂരെനിന്ന് വരുന്നവരാണെന്നും മറ്റുവസ്ത്രങ്ങൾ കൈയിലില്ലെന്നും അറിയിച്ചെങ്കിലും മാനേജ്മെന്റ് നിർദ്ദേശങ്ങൾ പാലിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയൂ എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇരുവരോടും പറഞ്ഞത്. പാന്റ് ധരിച്ചാൽ ആ നിമിഷം അകത്തേക്ക് വിടാമെന്നും സെക്യൂരിറ്റി കർഷകനോട് പറഞ്ഞു.

എന്നാൽ മാളിലെത്തിയ മറ്റുള്ളവർ ഇതിൽ ഇടപെട്ടു. തുടർന്ന് മാൾ അധികൃതർ തെറ്റ് തിരുത്തുകയും വൃദ്ധനും മകനും സിനിമ കാണാനും അനുവദിച്ചു.

TAGS: BENGALURU | FARMER | MALL
SUMMARY: Farmer denied entry into mall for his clothes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.സി. വേണുഗോപാലിന് എതിരേ നടക്കുന്ന സൈബര്‍ ആക്രമണം; ദീപ്തി മേരി വര്‍ഗ്ഗീസ് പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.സി. വേണുഗോപാലിനെതിരായ സൈബർ...

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; പി ടി ഉഷ മത്സരിക്കില്ല

ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് പി.ടി....

ഷോർട്ട് ഫിലം ഓഡിഷൻ 

ബെംഗളൂരു: തീയരങ്ങ് ബാംഗ്ളൂർ കൂട്ടായ്മ ഒരുക്കുന്ന ഷോർട്ട് ഫിലിമിൻറെ ഓഡിഷൻ 2026...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2360...

മിഷന്‍ ചക്ക കൊമ്പന്‍; മയക്കുവെടി വെക്കാനുള്ള ദൗത്യം ആരംഭിച്ചു, 140 അംഗ സംഘം രംഗത്ത്

ചിന്നക്കനാല്‍: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്‌ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യത്തിന് തുടക്കമായി....

ഡല്‍ഹിയില്‍ കഫേ പാര്‍ട്ടിക്കിടെ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലെ കഫേയിൽ വെച്ചുനടന്ന രാത്രി പാർട്ടിക്കിടെ...

റിയാദിലെ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ സിറ്റിയിൽ വീണ്ടും ആക്രമണം; 2 ഇന്ത്യക്കാരടക്കം 11 പേർക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ...

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027 പകുതിയോടെ; പരീക്ഷണ ഓട്ടം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി ഇടനാഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ...

Related Articles

Popular Categories