ബുക്ക് ബ്രഹ്മ സാഹിത്യോത്സവം 9 മുതല്‍

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ഡിജിറ്റൽ മീഡിയ ഹൗസായ ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് വെള്ളിയാഴ്ച കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമാകും. മൂന്നു ദിവസത്തെ സമ്മേളനത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ലേറെ എഴുത്തുകാരും 100-ലേറെ പ്രസാധകരും പങ്കെടുക്കും. മലയാളം, കന്നഡ, തമിഴ്, തെലുഗു, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങളുമായി 60 സ്റ്റാളുകളുണ്ടാകും. 80 സെഷനുകൾ നടക്കും.

ഇന്ത്യൻ ഭാഷകളിലെ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സാഹിത്യോത്സവത്തില്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ ‘ബുക്ക് ബ്രഹ്മ നോവൽ’ പുരസ്കാരം സമ്മാനിക്കും. തുടർന്ന് പെരുമാൾ മുരുകനുമായി സംവാദം നടക്കും. രണ്ടാംദിനത്തിൽ ‘ബുക്ക് ബ്രഹ്മ സ്വാതന്ത്ര്യദിന ചെറുകഥാ’ മത്സര വിജയികൾക്ക് സമ്മാനങ്ങൾനൽകും. നോവലിസ്റ്റ് ബെന്യാമിൻ സമ്മാനങ്ങൾനൽകും. മൂന്നാം ദിനത്തിൽ ‘ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാര’ പ്രഖ്യാപനം നടക്കും.

ദക്ഷിണേന്ത്യൻ എഴുത്തുകാരായ കെ. സച്ചിദാനന്ദൻ, ബെന്യാമിൻ, എച്ച്.എസ്. ശിവപ്രകാശ്, വിവേക് ഷാൻഭാഗ്, ജയമോഹൻ, പെരുമാൾ മുരുകൻ, വോൾഗ, മുദ്‌നക്കുടു ചിന്നസ്വാമി, അക്കായി പദ്മശാലി, ഗിരീഷ് കാസറവള്ളി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

9 ന് ഉച്ചയ്ക്ക് 12ന് മലയാള നോവൽ വ്യത്യസ്ത ഭൂമികകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, രാജശ്രീ, സോമൻ കടലൂർ, എ.വി. പവിത്രൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1 മണിക്ക് മലയാള ചെറുകഥ – പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാർ, കെ. രേഖ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും.

പത്താം തീയതി ഒരു മണിക്ക് ചിന്താവിഷ്ടയായ സീത എന്ന വിഷയത്തിൽ എഴുത്തുകാരായ കെ.വി.സജയ്, ആലങ്കോട് ലീലാകൃഷ്ണൻ, ഗോവിന്ദവർമ്മ രാജ, ടി.പി. വിനോദും വൈകിട്ട് മൂന്നിന് മലയാള സാഹിത്യ വിമർശനത്തിൽ ഇവി രാമകൃഷ്ണൻ, ഇപി രാജഗോപാലൻ, സി.പി. ചന്ദ്രൻ, എം.കെ. ഹരികുമാർ എന്നിവരും പങ്കെടുത്ത് സംസാരിക്കും.

11 ന് സമകാലിക മലയാള കവിതയിൽ സന്ധ്യ ഇ, എസ്. ജോസഫ്, സുകുമാരൻ ചലിഗദ്ധ, വിമീഷ് മണിയാർ, ഉച്ചക്ക് ഒന്നിന് നടക്കുന്ന വായനയുടെ ലോകം – മലയാള സാഹിത്യ വിഭാഗത്തിൽ രമ പ്രസന്നാ പിഷാരടി, വിഷ്ണുമംഗലം കുമാർ, സതീഷ് തോട്ടശ്ശേരി, ബ്രിജി എന്നിവരും സംസാരിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.bookbrahmalitfest.com വഴി രജിസ്റ്റർ ചെയ്യാം.

കാര്യപരിപാടികള്‍ ഇവിടെ വായിക്കാം

[pdf-embedder url=”https://newsbengaluru.com/wp-content/uploads/2024/08/Agenda-Lit-Fest-2024-V5_compressed.pdf” title=”Agenda Lit Fest 2024 V5_compressed”]

TAGS : ART AND CULTURE
SUMMARY : Book Brahma Sahitya Festival from 9th August

Hot this week

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മഹാരാഷ്ട്ര: യിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

Related Articles

Popular Categories