ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; കണ്ണിന് പരുക്ക്, ആക്രമിച്ചത് ഭിക്ഷക്കാരന്‍

തിരുവനന്തപുരം: ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്. മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാൻ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താൻ വന്നപ്പോൾ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണ വലത്തെ കണ്ണിന് താഴെയായി പരുക്കേൽക്കുകയായിരുന്നുവെന്ന് ടിടിഇ ജയ്സൺ പറഞ്ഞു.

ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടിടിഇ ജയ്സണിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. എന്നാൽ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ടിടിഇയെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനിൽ നിന്ന് ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ അതിഥി തൊഴിലാളിയുടെ ആക്രമണത്തില്‍ ടിടിഇ കൊല്ലപ്പെട്ടത്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് പിഴ അടക്കാന്‍ ആവശ്യപ്പെട്ടതിനിടെ തുടര്‍ന്നായിരുന്നു ഒഡിഷ സ്വദേശിയായ പ്രതി ടിടിഇ കെ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. പ്രതി രജനികാന്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

The post ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; കണ്ണിന് പരുക്ക്, ആക്രമിച്ചത് ഭിക്ഷക്കാരന്‍ appeared first on News Bengaluru.

Powered by WPeMatico

Hot this week

കഥാകാരി കെആർ മല്ലിക അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കഥാകാരി കെ ആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌...

അള്‍സൂര്‍ ഗുരു മന്ദിരം പ്രതിഷ്ഠാ വാര്‍ഷികം 21ന്

ബെംഗളുരു: ശ്രീനാരായണ സമിതിയുടെ അള്‍സൂര്‍ ഗുരു മന്ദിരത്തിന്റെ 34-ാം പ്രതിഷ്ഠാ വാര്‍ഷികം...

ബിലേക്കഹള്ളിയില്‍ മലയാളം മിഷൻ ക്ലാസുകൾ

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാ സമിതി സംഘടിപ്പിക്കുന്ന മലയാളം മിഷൻ ക്ലാസുകൾക്ക്...

കേരളസമാജം വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം. അടുത്ത അധ്യയന...

കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കേ പെനാൽറ്റി; ചെക്ക് റിപ്പബ്ലിക്കുമായി സമനിലയിൽ പിരിഞ്ഞ് ദക്ഷിണാഫ്രിക്ക

അത്‍ലാന്റ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ...

സമാധാന കരാർ: ഇറാനെതിരായ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രം (MoU) പ്രാബല്യത്തിൽ വന്നതോടെ ഇറാനിയൻ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ആര്‍ ശങ്കറിനും...

ഗവർണർ നേരിട്ട് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച നടപടി,​ അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ നേരിട്ട് വിവിധ സർക്കാർ...

Related Articles

Popular Categories