ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ

ബെംഗളൂരു: ബെംഗളൂരു നമ്മ യാത്രിയുടെ ടാക്സി ക്യാബ് സേവനങ്ങൾക്ക് ഏപ്രിൽ 16ന് തുടക്കമാകും. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ്റെ (എആർഡിയു) നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ഇതാദ്യമായാണ് ക്യാബ് സർവീസ് അവതരിപ്പിക്കുന്നത്.

ജസ്‌പേ ടെക്‌നോളജീസ് ആണ് ആപ്പ് നിർമിച്ചത്. ആപ്പിനെ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാബ് സേവനങ്ങൾക്ക് തുടക്കമിടുന്നത്. നമ്മ യാത്രി ആപ്പ് രണ്ട് തരം ടാക്സികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കോ – നോൺ എസി ആണ്, കോംഫി എസി ക്യാബുകൾ എന്നിവയാണിത്. നിലവിൽ ബെംഗളൂരുവിലെ ടൗണുകൾക്കിടയിലെ യാത്രകൾക്ക് മാത്രമാണ് ക്യാബ് സേവനം ലഭ്യമാകുക. വൈകാതെ മറ്റ്‌ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് നമ്മ യാത്രി പദ്ധതിയിടുന്നത്.

കമ്പനി ഇതുവരെ ഏകദേശം 350 ക്യാബ് ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നമ്മ യാത്രി വൃത്തങ്ങൾ അറിയിച്ചു. ക്യാബ് സേവനത്തിലേക്കുള്ള നമ്മ യാത്രി ആപ്പിന്റെ കടന്നുവരവ് ഒല, ഊബർ പോലുള്ള ആപ്പുകൾക്ക് വലിയ തിരിച്ചടിയാണ്.

The post ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here