വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

ഹൈദരാബാദ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. ഒറ്റമുറിമാത്രമുള്ള വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്.

ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ മാതാപിതാക്കൾ കണ്ടത് നായയുടെ കടിയേറ്റ് ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്.പ്രദേശത്തെ താമസക്കാരാണ് പതിവായി നായക്ക് ഭക്ഷണം നൽകിയിരുന്നത്. സംഭവത്തിന് പിന്നാലെ നായയെ പ്രദേശവാസികൾ ചേർന്ന് അടിച്ചുകൊന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 14ന് ഹൈദരാബാദിൽ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെയാണ് തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്. ഏപ്രിൽ 13നായിരുന്നു മറ്റൊരു സംഭവം. ഉത്തർപ്രദേശിലെ ഡിയോറിയയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. 2022 മുതൽ 2023 വരെ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ 26.5 ശതമാനം വർധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

17,000 അടി ഉയരത്തില്‍ വെച്ച്‌ മിന്നലേറ്റു; പാട്ന-ലക്നൗ ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗം തകര്‍ന്നു

ഡല്‍ഹി: പട്‌നയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി...

പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ നിഷ റാഫേലിനെതിരെ കേസ്

തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ നിഷ...

സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം

സൗദി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തില്‍...

എസ്.ഐ.ആറിനെതിരെ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിക്കെതിരെ ബെംഗളൂരുവിൽ ഇന്ന്...

ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് കിലോയ്ക്ക് 54 രൂപ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികളുടെയും ഇലക്കറികളുടെയും വിലയിൽ ഗണ്യമായ വർധന....

നാ​നാ പ​ടേ​ക്ക​ർ അ​ന്ത​രി​ച്ചു; ഗോ​വ​യി​ലെ വ​സ​തി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത്യം

ഗോവ: പ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു....

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽവച്ച് ഇടിമിന്നലേറ്റു; ലക്നോവിൽ അടിയന്തര ലാൻഡിംഗ്

ലഖ്നൗ: ഇടിമിന്നലേറ്റതിനെത്തുടർന്ന് ഇൻഡി​ഗോ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. പട്ന-ലഖ്നൗ...

രംഗശങ്കര നാടകോത്സവത്തിന് ഒക്ടോബർ 23 ന് തിരിതെളിയും; മലയാളത്തില്‍ നിന്നും രണ്ടു നാടകങ്ങള്‍ 

ബെംഗളൂരു: രാജ്യത്തെ നാടകപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്തമായ രംഗശങ്കര നാടകോത്സവം...

Related Articles

Popular Categories