രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനം ഇന്ത്യ സഖ്യ യോഗത്തില്‍

18ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തു. ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നല്‍കി.

മല്ലികാർജുൻ ഖാർഗെയുടെ വസതയിലാണ് യോഗം ചേർന്നത്. സ്പീക്കർ തിരഞ്ഞെടുപ്പിനെ ഒരുമിച്ച്‌ നേരിടാനും ഇന്ന് ചേർന്ന ഇൻഡ്യ സഖ്യ യോഗത്തില്‍ ധാരണയായി. പതിനെട്ടാമത് ലോക്സഭയില്‍ റായ്ബറേലി എംപിയായി രാഹുല്‍ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോള്‍ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്.

TAGS : RAHUL GANDHI | INDIA | CONGRESS
SUMMARY : Rahul Gandhi Leader of Opposition

LEAVE A REPLY

Please enter your comment!
Please enter your name here