എൻഎസ്എസ്കെ ചിക്കബാനവാര കരയോഗം കുടുംബസംഗമം

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക ചിക്കബാനവാര കരയോഗം കുടുംബ സംഗമം അബ്ബിഗെരെ അന്നപൂര്‍ണ്ണ പാര്‍ട്ടി ഹാളില്‍ നടന്നു. പ്രസിഡന്റ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ: പ്രേംരാജ് കെ കെ ഉദ്ഘാടനം നിര്‍വഹിച്ച. ഐഎസ്ആര്‍ -ഇസ്‌റാക് സയന്റിന്‍സ്‌റ് നിഷാ നായര്‍ കരയോഗം വനിത പ്രതിനിധികളും ചേര്‍ന്ന് സൗപര്‍ണ്ണിക സ്ത്രീശക്തി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

എന്‍എസ്എസ് കര്‍ണാടക വൈസ്‌ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, മുന്‍ ചെയര്‍മാന്‍ ആര്‍ വിജയന്‍ നായര്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസപ്രസഗവും നടത്തി. കരയോഗം സെക്രട്ടറി സുരേഷ് കൃഷ്ണ സ്വാഗതവും, ബോര്‍ഡ് മെമ്പര്‍ ബിജു പി നായര്‍ നന്ദിയും പറഞ്ഞു. ഓണസദ്യയോടൊപ്പം കരയോഗം അംഗങ്ങളുടെ കലാസംസ്‌കാരിക പരിപാടികള്‍ നടന്നു.
<br>
TAGS : NSSK

LEAVE A REPLY

Please enter your comment!
Please enter your name here