ഡൽഹിയില്‍ കേവല ഭൂരിപക്ഷവും കടന്ന് ബഹുദൂരം മുന്നില്‍ ബിജെപി, കാലിടറി എഎപി

ന്യൂ​ഡ​ൽ​ഹി: ഡൽഹിയില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്.

ഭരണകക്ഷിയായ ആം ആദ്മി പാ‍ർട്ടിയാണ് രണ്ടാമത്. നിലവിലെ കണക്കുകള്‍ പ്രകാരം കോൺ​ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡൽഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഒൻപതിടത്തും ബിജെപിയാണ് മുന്നേറുന്നത്.

ആകെയുള്ള 70 സീറ്റുകളിൽ ഇപ്പോൾ ബി.ജെ.പി 47 സീറ്റുകളിൽ മുന്നേറുമ്പോൾ 23 സീറ്റുകളിൽ മാത്രമാണ് എ.എ.പി മുന്നേറ്റം. പല സ്ഥലങ്ങളിലും കോൺഗ്രസിന് വോട്ടുയർത്താൻ സാധിച്ചിട്ടുണ്ട്. എ.എ.പിയുടെ അതികായരായ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഇപ്പോൾ പിന്നിലാണ്.
<BR>
TAGS : DELHI ELECTION-2025
SUMMARY : Delhi: BJP is far ahead, surpassing the absolute majority mark, AAP is struggling

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൊദൽനുടി ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണം  

ബെംഗളൂരു: തൊദൽനുടിയുടെ 13-ാമത് ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണവും സംസ്ഥാനതല ചിത്രരചനാ മത്സരത്തിലെ...

ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23, 24 തീയതികളിൽ

ബെംഗളൂരു: ശ്രീനാരായണ ഗുരുപ്രതിഷ്ഠാ മഹോത്സവത്തിന്റെ രണ്ടാം വാർഷികം ഓഗസ്റ്റ് 23, 24...

ചിക്കബാണവാരയിലെ കൊലപാതകം: ഭാര്യ പിടിയിൽ, ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്‌ 

ബെംഗളൂരു: ചിക്കബാണവാരയില്‍ ഭർത്താവിനെയും നാലുവയസ്സുകാരനായ മകനെയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ...

ഗ്രാൻഡ് മീലാദ് കോണ്‍ഫറൻസിന് സമാപനം

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദീന പാഷന്‍...

നിയമസഭാ കയ്യാങ്കളി കേസ്; എല്‍ഡിഎഫിന് തിരിച്ചടി; ഇടത് വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി

കൊച്ചി: 2015-ലെ നിയമസഭാ കയ്യാങ്കളിക്കിടെ വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തുവെന്ന കേസ്...

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ്...

വിഴിഞ്ഞം ഗേറ്റ് വേ തുറന്നു; സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പൂർണതോതിലുള്ള വാണിജ്യ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി....

Related Articles

Popular Categories