തിരുപ്പതി പ്രസാദ ലഡുവിൽ മായം ചേർത്ത കേസ്; നാലുപേർ സിബിഐ അറസ്റ്റിൽ

ഹൈദരാബാദ്: തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേര്‍ അറസ്റ്റില്‍. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളെയാണ് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. വിപിൻ ജെയിൻ, പോമിൽ ജെയിൻ, അപൂർവ ചൗദ, രാജു രാജശേഖരൻ എന്നിവരാണ് അറസ്റ്റിലായത്. ടെണ്ടർ നടപടിയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ് പ്രസാദ ലഡുവിൽ മായമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നത്. ലഡു പ്രസാദം തയ്യാറാക്കാൻ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നായിരുന്നു ചന്ദ്രബാബുവിന്റെ ആരോപണം. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ്‌ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

ലഡു നിര്‍മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ നേരത്തെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നതോടെ ഈ അന്വേഷണം നിര്‍ത്തിവെച്ചിരുന്നു. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ഒക്ടോബറിലാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
<BR>
TAGS : THIRUPATI | CBI
SUMMARY : Prasada ladoo incident in Tirupati; Four persons arrested by CBI

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൊദൽനുടി സംസ്ഥാനതല ചിത്രരചനാ മത്സരം ഓഗസ്റ്റ് 9-ന്

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൊദൽനുടി കന്നഡ ബാലമാസികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആരോപണവുമായി...

ഷൂട്ടിംഗിനിടെ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്

ഹൈദരാബാദ്: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഇടുപ്പിന്...

പത്തനംതിട്ടയില്‍ ശക്തമായ മഴ; ശബരിമല തീര്‍ത്ഥാകര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുൻനിർത്തി ഉയർന്ന...

ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഗ്ലാസ്‌കോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനത്തില്‍ ബോക്സിങ് റിങ്ങില്‍ ഇന്ത്യയ്ക്ക് ഇരട്ട...

പരക്കെ മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രികാല യാത്രകൾക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ഇന്നലെ രാത്രിയിൽ പെയ്‌ത ശക്തമായ മഴയിൽ...

വീടിന് സമീപത്തെ തോട്ടില്‍വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: നീറാട് കൂനയില്‍ ഭാഗത്ത് നാലു വയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു....

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു; കൊട്ടിയൂർ-മാനന്തവാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

മാനന്തവാടി: കണ്ണൂർ ജില്ലയെ വയനാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ...

Related Articles

Popular Categories