മിലാന്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇറ്റലിയിൽ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം കൂടുതല്‍ കടുക്കുന്നു. പലയിടത്തും കലാപസമാനമായ അന്തരീക്ഷമാണുള്ളത്. ശനിയാഴ്ച മിലാന്‍, റോം, ടൂറിന്‍ തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളിലെ തെരുവുകളില്‍ ആയിരക്കണക്കിന് യുവാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാഭ്യാസം, അഴിമതി, യുദ്ധവിരുദ്ധ മുന്നേറ്റങ്ങള്‍, പെന്‍ഷന്‍, പാര്‍പ്പിടം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.
മിലാനിലെ മാര്‍ച്ച് സമാധാനപരമായിരുന്നുവെങ്കിലും, റോമിലും ടൂറിനിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിയ തോതിലുള്ള ഏറ്റുമുട്ടലുകളുണ്ടായി. നൂറുകണക്കിന് വീടുകളിൽ റെയ്ഡ് നടത്തി. വിവിധ നഗരങ്ങളിൽ 271 യുവാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർക്കുനേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
SUMMARY: Youth protests intensify in Italy
















