സിഐടിയു പ്രവര്‍ത്തകന്‍റെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍

0
78

പത്തനംതിട്ടയില്‍ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി വിഷ്ണു പിടിയില്‍. നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. വിഷ്ണുവടക്കം അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ എട്ട് പേർ അറസ്റ്റിലായി. കൊലപാതകം നടന്ന സമയം ജിതിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 8 പ്രതികളാണ് കേസിലുള്ളത്.

നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്ത്, മനീഷ്, ആരോമല്‍, മിഥുൻ, അഖില്‍ എന്നിവരാണ് പ്രതികള്‍. പോലീസ് എഫ്‌ഐആറില്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് പരാമർശമില്ല. യുവാക്കള്‍ തമ്മിലുണ്ടായ അടിപിടി കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്.

TAGS : LATEST NEWS
SUMMARY : CITU activist’s murder: Main accused arrested

LEAVE A REPLY

Please enter your comment!
Please enter your name here