വാഷിംഗ്ടണ്‍: ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ലൈ എയറോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ. ലാന്‍ഡിംഗ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡറും ബ്ലൂ ഗോസ്റ്റ് ലാൻഡർ തന്നെയാണ്.
നാസയുമായി ചേർന്നാണ് ഫയർഫ്ലൈ എയ്റോസ്പേ് ചാന്ദ്രദൗത്യം നടത്തിയത്. ഫയര്‍ഫ്ലൈ എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഗോസ്റ്റ് ലൂണാര്‍ ലാന്‍ഡറിന്‍റെ നിര്‍മാതാക്കള്‍. നാസയുടെ സഹായത്തോടെ ജനുവരി 15നാണ് ബ്ലൂ ഗോസ്റ്റ് ദൗത്യം ആരംഭിച്ചത്. ബ്ലൂ ഗോസ്റ്റ് ദൗത്യം ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചുള്ള ഭാവി പര്യവേഷണങ്ങളില്‍ നിർണായകമാകും എന്നും കമ്പനി അവകാശപ്പെട്ടു.
ചന്ദ്ര സമതലമായ മേർ ക്രിസിയത്തിലാണ് ലാൻഡർ ഇറങ്ങിയത്. ചന്ദ്രനിലെത്തന്നെ ഏറ്റവും പരന്ന, പ്രധാനപ്പെട്ട പ്രതലങ്ങളിലൊന്നാണ് മേർ ക്രിസിയം. ഇവിടെ കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് നാസ. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ, ഗവേഷകർക്ക് അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും നിർണായക വിവരങ്ങള്‍ ബ്ലൂ ഗോസ്റ്റ് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
TAGS : LATEST NEWS
SUMMARY : Aero Space’s private lunar mission Blue Ghost Mission 1 is a success; it lands on the lunar surface