കർണാടകയിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മാർച്ച് 23 മുതൽ ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

തുമകുരു, രാമനഗര, മൈസൂരു, മാണ്ഡ്യ, കുടക്, കോലാർ, ഹാസൻ, ചിക്കമഗളൂരു, ചിക്കബെല്ലാപുര, ചാമരാജനഗർ, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം, മറ്റ് ചില ജില്ലകളിൽ കടുത്ത ചൂട് തുടരും. ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെലഗാവി, ബീദർ, ധാർവാഡ്, ഗഡഗ്, ഹാവേരി, കലബുർഗി, കോപ്പാൾ, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, വിജയനഗർ തുടങ്ങിയ ജില്ലകളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടേയ്ക്കും.

TAGS: KARNATAKA | RAIN
SUMMARY: Rain expected in parts of state for coming days

LEAVE A REPLY

Please enter your comment!
Please enter your name here