വിഷു യാത്രതിരക്ക്: ബെംഗളുരുവിൽ നിന്നും കണ്ണൂരേക്ക് സ്പെഷൽ ട്രെയിൻ

ബെംഗളൂരു : വിഷുവിനോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.

ഇന്ന് രാത്രി 11 55 ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ (06573) നാളെ ഉച്ചക്ക് 1. 30ന് കണ്ണൂരിൽ എത്തിച്ചേരും

മടക്ക ട്രെയിൻ (06574) ഏപ്രിൽ 14ന് തിങ്കളാഴ്ച 6 25 കണ്ണൂരിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ എട്ടുമണിക്ക് എസ്എംവിടി ബെംഗളൂരുവിലേക്ക് എത്തിച്ചേരും.

കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷോർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

<br>
TAGS : VISHU SPECIAL | SPECIAL TRAIN
SUMMARY : Vishu rush: Bengaluru to Kannur special train

LEAVE A REPLY

Please enter your comment!
Please enter your name here