ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കേരളത്തിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഹോം ഗാർഡ് ആണെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിലേക്ക് കടന്ന പ്രതിയെ സഹായിച്ചത് മറ്റൊരു വനിതാ ഹോം ഗാർഡ് ആണെന്ന് പോലീസിന്റെ കണ്ടെത്തൽ. ബി.ടിഎം ലേഔട്ടില്‍ ഏപ്രിൽ ആദ്യവാരമാണ് സംഭവം. അര്‍ധരാത്രി നടന്നുപോയ രണ്ടു യുവതികളിൽ ഒരാളെ കടന്നുപിടിച്ച യുവാവിനെയാണ് പെൺസുഹൃത്തായ ഹോം ഗാർഡ് സഹായിച്ചത്. ബെംഗളൂരു സിറ്റി പോലീസ് പിന്നീട് ഇയാളെ കോഴിക്കോട് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം വനിതാ ഹോം ഗാർഡിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിലക് നഗര്‍ സ്വദേശിയായ സന്തോഷ് ഡാനിയൽ ആണ് പിടിയിലായത്.

അര്‍ധരാത്രി താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്ന യുവതികളിലൊരാളെ ഇരുട്ടിന്റെ മറവിൽ ഓടിയെത്തിയ സന്തോഷ്‌ ആക്രമിക്കുകയായിരുന്നു. യുവതികൾ ബഹളം വച്ചതോടെ ഇയാൾ പിന്തിരിഞ്ഞോടി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിനു പിറകെ പ്രത്യേക സംഘം രൂപീകരിച്ചു പോലീസ് തിരച്ചില്‍ തുടങ്ങി. പത്തുദിവസത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് സന്തോഷ് ഡാനിയലിനെ കോഴിക്കോട് വച്ചു പോലീസ് പിടികൂടിയത്. മൂന്നു സംസ്ഥാനങ്ങളിലായാണ് സന്തോഷ്‌ ഒളിവിൽ കഴിഞ്ഞത്. ബെലന്ദൂര്‍ പോലീസ് സ്റ്റേഷനില്‍ ഹോം ഗാര്‍ഡായ പെണ്‍ സുഹൃത്തിനൊപ്പമായിരുന്നു സന്തോഷിന്റെ ഒളിവ് ജീവിതം. കേസിൽ ഹോം ഗാർഡിനെ ചോദ്യം ചെയ്ത് വരികയാണെന്നും, ഇവരെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

TAGS: BENGALURU | ASSAULT
SUMMARY: Bengaluru home guard under probe for helping molestation accused evade arrest

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംശയത്തിന്റെ പേരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അതിഥി തൊഴിലാളി അറസ്റ്റില്‍

മൂന്നാർ: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന മറുനാടൻ തൊഴിലാളിയെ അറസ്റ്റുചെയ്തു. അസം ഡപോറ നാഗോൺ...

ബെംഗളൂരു വിമാനത്താവളത്തിൽ 12 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന...

നവംബർ 25ന് ബെംഗളൂരുവിൽ 12 മണിക്കൂർ കാവേരി ജലവിതരണം തടസ്സപ്പെടും; മുൻകൂട്ടി വെള്ളം സംഭരിക്കാൻ നിർദേശം

ബെംഗളൂരു: അറ്റകുറ്റപ്പണികളും അത്യാവശ്യ സാങ്കേതിക പ്രവൃത്തികളും നടക്കുന്നതിനാൽ നവംബർ 25 ന്...

ബന്ദിപൂര്‍ വഴിരാത്രി യാത്ര; കേരള ആർടിസിയുടെ ബെംഗളൂരു- നിലമ്പൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നു നിലമ്പൂരിലേക്കുള്ള രാത്രികാല സ്വിഫ്റ്റ് ഡീലക്സ് ബസ്...

കർഷകർക്ക് 5,000 രൂപയുടെ വരൾച്ചാ ധനസഹായം ഡിസംബർ ഒന്നിനകം; രണ്ട് ഗഡുക്കളും അക്കൗണ്ടിലെത്തും

ബെംഗളൂരു: കർണാടകയിലെ വരൾച്ചാബാധിതരായ അർഹരായ കർഷകർക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായത്തിന്റെ...

ഗൾഫ് സംഘർഷം രൂക്ഷമാകുന്നു; ബഹ്‌റൈനിലെ വ്യവസായശാലയ്ക്ക് നേരെ ഇ​റാ​ന്‍റെ മിസൈൽ ആക്രമണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലെ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് മരണം

ബെംഗളൂരു: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ വീട്ടമ്മ ഉൾപ്പെടെ...

മാരക രാസലഹരിയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ...

Related Articles

Popular Categories