സംശയത്തിന്റെ പേരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അതിഥി തൊഴിലാളി അറസ്റ്റില്‍

മൂന്നാർ: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന മറുനാടൻ തൊഴിലാളിയെ അറസ്റ്റുചെയ്തു. അസം ഡപോറ നാഗോൺ സ്വദേശിനിയായ കവിതാ ബോറ(24)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഝാർഖണ്ഡ് സ്വദേശി ജെഗേശ്വർ കുമാർ (30) പോലീസ് പിടിയിലായി. സംശയത്തിന്റെപേരിൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാൾ കവിതയോട് കലഹിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

കെഡിഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനില്‍ തൊഴിലാളികളായിരുന്ന ഇരുവരും ബന്ധുക്കളോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി മൂന്നാര്‍ ടൗണിലെ സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ജെഗേശ്വറും കവിതയും തമ്മില്‍ തര്‍ക്കമുണ്ടായി. അടുത്തിടെ തന്റെ സഹോദരനോടൊപ്പം കവിത മുംബൈയില്‍ പോയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. തുടര്‍ന്ന് ജെഗേശ്വര്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തിയ ഇയാള്‍, കവിത വിഷംകഴിച്ചുവെന്ന് പറഞ്ഞു.

സുഹൃത്തിന്റെ സഹായത്തോടെ കവിതയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിഷം കഴിച്ചതായാണ് ആശുപത്രിയിലും അറിയിച്ചതെങ്കിലും ഇതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകള്‍ കാണുകയും ചെയ്തു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതര്‍ മുഖാന്തരം വിവരം മൂന്നാര്‍ പോലീസിനെ അറിയിച്ചു. ആശുപത്രിയിലെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

SUMMARY: Migrant worker arrested for strangling wife to death over suspicion

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു വിമാനത്താവളത്തിൽ 12 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന...

നവംബർ 25ന് ബെംഗളൂരുവിൽ 12 മണിക്കൂർ കാവേരി ജലവിതരണം തടസ്സപ്പെടും; മുൻകൂട്ടി വെള്ളം സംഭരിക്കാൻ നിർദേശം

ബെംഗളൂരു: അറ്റകുറ്റപ്പണികളും അത്യാവശ്യ സാങ്കേതിക പ്രവൃത്തികളും നടക്കുന്നതിനാൽ നവംബർ 25 ന്...

ബന്ദിപൂര്‍ വഴിരാത്രി യാത്ര; കേരള ആർടിസിയുടെ ബെംഗളൂരു- നിലമ്പൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നു നിലമ്പൂരിലേക്കുള്ള രാത്രികാല സ്വിഫ്റ്റ് ഡീലക്സ് ബസ്...

കർഷകർക്ക് 5,000 രൂപയുടെ വരൾച്ചാ ധനസഹായം ഡിസംബർ ഒന്നിനകം; രണ്ട് ഗഡുക്കളും അക്കൗണ്ടിലെത്തും

ബെംഗളൂരു: കർണാടകയിലെ വരൾച്ചാബാധിതരായ അർഹരായ കർഷകർക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായത്തിന്റെ...

ഗൾഫ് സംഘർഷം രൂക്ഷമാകുന്നു; ബഹ്‌റൈനിലെ വ്യവസായശാലയ്ക്ക് നേരെ ഇ​റാ​ന്‍റെ മിസൈൽ ആക്രമണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലെ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് മരണം

ബെംഗളൂരു: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ വീട്ടമ്മ ഉൾപ്പെടെ...

മാരക രാസലഹരിയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ...

കർണാടകയിലെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം എൽ.കെ.ജി. മുതൽ 12-ാം ക്ലാസ് വരെ സൗജന്യ നോട്ട്ബുക്കുകൾ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ്...

Related Articles

Popular Categories