ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരനെ (38)നെയാണ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഏറ്റുമാനൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
മോനിപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.ശനിയാഴ്ച പുലർച്ചെ 12.15 ന് തവളക്കുഴി ഭാഗത്താണ് പിടിയിലായത്. 0.890 ഗ്രാം എം.ഡി.എം.എ, 1.122 ഗ്രാം കഞ്ചാവ്, അഞ്ച് ഡയസെപാം ആംപ്യൂളുകൾ എന്നിവ കണ്ടെത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
SUMMARY: Young doctor arrested with dangerous synthetic drugs
















