വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് ആശ്വാസവാര്‍ത്ത. കടലില്‍ കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി. ഇതിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. തമിഴ്‌നാട് തീരത്ത് വച്ചാണ് രണ്ടാമത്തെ ബോട്ട് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഉള്ള ബോട്ടാണ് ഉള്‍ക്കടലില്‍ ഇവരെ കണ്ടെത്തിയത്. തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. ഫാത്തിമ മാതാ എന്ന ബോട്ടാണ് കണ്ടെത്തിയത്.

ജോണി, ജോസഫ്, മത്തിയാസ്, മുത്തപ്പന്‍ എന്നിവരാണ് ഇതിലുള്ളത്. കാണാതായിരുന്ന സഹായമാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം സുരക്ഷിതരാണെന്ന് അറിയിച്ചത്. ഫോണില്‍ കരയിലുള്ളവരെ ബന്ധപ്പെടുകയായിരുന്നു. കന്യാകുമാരി ഭാഗത്തുണ്ടെന്ന് ബോട്ടുടമ റോബിന്‍സണ്‍ ആണ് കരയിലേക്ക് വിളിച്ച്‌ അറിയിച്ചത്.

ബോട്ടിലുള്ള റോബിന്‍സണ്‍, ഡേവിഡ്സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവര്‍ സുരക്ഷിതരാണ്. സഹായമാതാ ബോട്ടിനുണ്ടായ യന്ത്രത്തകരാര്‍ തൊഴിലാളികള്‍ സ്വയം പരിഹരിച്ചുവെങ്കിലും ഇന്ധനം ഇല്ലാത്തതാണ് മടങ്ങിവരവിന് തടസ്സമായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളാണ് കടലില്‍ പെട്ടത്. മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് ഇന്ന് രാവിലെ ആദ്യ ബോട്ടും ഉച്ചകഴിഞ്ഞ് രണ്ടാമത്തെ ബോട്ടും സുരക്ഷിതമാണെന്ന് അറിഞ്ഞത്.

TAGS : LATEST NEWS
SUMMARY : Second boat missing in Vizhinjam found

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുട്ടില്‍ മരംമുറി കേസ്: പ്രതികളുടെ ഹർജി തള്ളി

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍...

റീഗൽ ജ്വല്ലറിയിൽ ഓണാഘോഷം

ബെംഗളൂരു: റീഗൽ ജ്വല്ലറി ജയനഗർ ഷോറൂമിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 7...

മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്: എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം

കൊച്ചി: മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം....

കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു: 2 മരണം, 26 പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയില്‍ മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ സഞ്ചരിച്ച സ്വകാര്യ ബസ്...

സ്വർണവില കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ്...

കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളില്‍ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു...

തപസ്യ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ഇന്ന്

ബെംഗളൂരു: തപസ്യ ഡാൻസ് ആൻ്റ് ആർട്സ് അവതരിപ്പിയ്ക്കുന്ന മെഗാ ക്ലാസിക്കൽ ഡാൻസ്...

സൊമാലിയൻ കടല്‍ക്കൊള്ളക്കാര്‍ ചരക്കുകപ്പല്‍ റാഞ്ചി; ബന്ദികളില്‍ ആറ് ഇന്ത്യക്കാര്‍

ന്യൂഡൽഹി: സൊമാലിയ, യെമൻ തീരങ്ങളില്‍ രണ്ട് വാണിജ്യക്കപ്പലുകള്‍ കടല്‍ക്കൊള്ളക്കാർ റാഞ്ചിയതോടെ ഇന്ത്യൻ...

Related Articles

Popular Categories