സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കും; യതീന്ദ്ര 

ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. 2028 വരെ- അഞ്ച് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് എം.എല്‍.സികൂടിയായ യതീന്ദ്ര പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിന്റെയും പാർട്ടി എംഎൽഎമാരുടെയും പൂർണ പിന്തുണ സിദ്ധരാമയ്യക്കുണ്ടെന്നും യതീന്ദ്ര വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഉള്ള നേതൃത്വ തർക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് യതീന്ദ്രയുടെ പ്രതികരണം.

സംസ്ഥാന കോൺഗ്രസിനുള്ളിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ ഉള്ളതിനാൽ സെപ്റ്റംബറിൽ നേതൃമാറ്റം ഉണ്ടാകുമെന്ന സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണമായത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ചിലര്‍ ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായി യതീന്ദ്ര ആരോപിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന് ഭരണത്തിൽ തുടരാൻ ഐക്യം ആവശ്യമാണെന്നും യതീന്ദ്ര പറഞ്ഞു.

അതേസമയം, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ തുടരുകയാണ്. എച്ച് എ ഇക്ബാൽ ഹുസൈൻ അടക്കമുള്ള ചില കോൺഗ്രസ് എംഎൽഎമാർ, 2-3 മാസത്തിനുള്ളിൽ ശിവകുമാർ മുഖ്യമന്ത്രിയാകാമെന്ന് സൂചിപ്പിച്ചു. എന്നാൽ, സിദ്ധരാമയ്യയും ശിവകുമാറും ഇത് തള്ളിക്കളഞ്ഞു. കെ എൻ രാജണ്ണ അടക്കമുള്ളവരുടെ പ്രസ്താവനകള്‍  ശ്രദ്ധിക്കേണ്ടതില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2023-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ഡി കെ ശിവകുമാറിന് രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
SUMMARY: Siddaramaiah will complete his term as Chief Minister; son Yathindra

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

Related Articles

Popular Categories