ടെന്നീസ് താരം പിതാവിന്റെ വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: ഗുരുഗ്രാമിൽ സംസ്ഥാന തല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി.25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽ വെച്ചാണ് സംഭവം.

പിതാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് തോക്കും പിടിച്ചെടുത്തു. പിതാവ് അഞ്ച് തവണയാണ് മകള്‍ക്കെതിരെ നിറയൊഴിച്ചത്. ഇതില്‍ മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയവര്‍ രാധികയെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ പിതാവ് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം  അന്വേഷിച്ചുവരുകയാണെന്നാണ് പോലീസ് പറയുന്നത്.

വളരെയധികം കഴിവുള്ള താരമായിരുന്നു രാധികയെന്നും തീരാ നഷ്ടമാണെന്നും മുൻ കോച്ച് മനോജ് ഭരത്വാജ് പറ‍ഞ്ഞു. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ 113-ാം റാങ്കുള്ള ഡബിള്‍സ് താരമായ രാധിക യാദവ് സംസ്ഥാന തലത്തില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.

SUMMARY: Tennis player shot dead by father

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

Related Articles

Popular Categories