ചിക്കൻ ബിരിയാണിയില്ല; കൊടുക്കുന്നത് കോഴിയിറച്ചിയും ചോറും, തെരുവ് നായകളുടെ ഭക്ഷണ മെനു പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി ഉൾപ്പെടില്ലെന്ന് ബിബിഎംപി. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ, മുട്ട എന്നിവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുകയെന്നാണ് വിശദീകരണം. നായകൾക്കു ബിരിയാണി നൽകുന്നതായി ആരോപിച്ച് ബിജെപി നേതാക്കൾ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതികരണം.

ദിവസവും ഒരു നേരം 5000 തെരുവ് നായകൾക്കാണ് ഭക്ഷണം നൽകുക. 19 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരു വർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കു ബിബിഎംപി നീക്കിവച്ചത്.
നഗരത്തിൽ തെരുവ് നായകളുടെ ആക്രമണം വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.

ആഹാരം ലഭിക്കാത്തതാണ് ഇവ അക്രമസക്തരാകാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നായകൾക്കു ഭക്ഷണം നൽകുന്നതിനു കഴിഞ്ഞ വർഷം ബിബിഎംപി തുടക്കം കുറിച്ചു. എന്നാൽ ഇപ്പോഴാണ് സസ്യേതര വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്. പ്രോട്ടീനുകൾ ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ്  നടപടിയെന്ന് ബിബിഎംപി വ്യക്തമാക്കുന്നു.

SUMMARY: No biryani in chicken meal plan for strays, clarifies BBMP.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ...

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്; ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടികൂടി

കൊച്ചി: ഊന്നുകല്‍ എസ്.എച്ച്‌.ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ്...

ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, വിജിന്‍ സെക്രട്ടറി

കോട്ടയം: ഡിവൈഎഫ്‌ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും....

പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല...

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 520...

Related Articles

Popular Categories