നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടല്‍; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുന്നത്.

ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ മറുപടി ബോധിപ്പിക്കനും. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ വധ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ദയാധനം സ്വീകരിച്ച് മാപ്പ് ലഭിക്കാനുള്ള മാര്‍ഗമാണ് ആരായുന്നത്.

ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. വധശിക്ഷ മരവിപ്പിക്കാനും നിമിഷപ്രിയയെ മോചിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സിലിനു വേണ്ടി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ വക്കാലത്ത് ഫയല്‍ ചെയ്തിട്ടുണ്ട്.

ഈ മാസം 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ ഭരണക്കൂടം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിവരം. വധശിക്ഷ മരവിപ്പിക്കാനും നിമിഷപ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് നല്‍കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്.  നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു.

യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയിൽ മൃതദേഹം ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ. നിമിഷ പ്രിയ പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുകയാണ്.
SUMMARY: Supreme Court to consider petition to avoid Nimishapriya’s death sentence today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

യു​എ​സ് ഓ​പ്പ​ൺ: കസാക്കിസ്ഥാൻ ടെന്നീസ് താരം എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ഖ് താ​രം എ​ലീ​ന...

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

Related Articles

Popular Categories