വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു

ബെംഗളൂരു : വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു. ശനിയാഴ്ച വൈകീട്ട് തുമകുരു ജില്ലയിലെ തിപ്തൂർ താലൂക്കിലെ അയ്യനബാവി ബോവി കോളനിയിലാണ് സംഭവം.

മഹാലിംഗയ്യയുടെയും ഭാഗ്യമ്മയുടെയും മകളായ നവ്യയാണ് മരിച്ചത്. നായകൾ കുട്ടിയുടെ വയറ്റിലും മുഖത്തും കടിച്ചു. നാട്ടുകാർ ഉടൻ തിപ്തൂർ സർക്കാർ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

സംഭവം പ്രദേശവാസികളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും  ഇത്തരം ദുരന്തങ്ങൾ തടയാനും അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

TAGS : ,
SUMMARY : A six-year-old girl was bitten to death by stray dogs while playing in front of her house.

 

No tags for this post.
Leave a comment
error: Content is protected !!