Saturday, November 1, 2025
27.9 C
Bengaluru

ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിലെ സ്ഫോടകവസ്തുക്കൾ ; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കോലാറിലെ ക്വാറി തൊഴിലാളികളായ എച്ച്. ഗണേശ്, മുനിരാജു, ശിവകുമാർ എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 23നാണ് കലാശിപാളയ ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ നിന്ന് 6 ജലാറ്റിൻ സ്റ്റിക്കുകളും മറ്റു സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്. ക്വാറിയിലെ ആവശ്യങ്ങൾക്കായി സ്ഫോടക വസ്തുക്കൾ കലാശിപാളയയിൽ നിന്ന് സ്വകാര്യ ബസിൽ കൊല്ലേഗലിലേക്കു കൊണ്ടുപോകുകയായിരുന്നു പ്രതികൾ.

യാത്രയ്ക്കു മുന്നോടിയായി ബസ് സ്റ്റാൻഡിലെ ശുചിമുറി ഉപയോഗിക്കാനെത്തിയ ഇവർ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും കണ്ടു. പിടിക്കപ്പെടുമെന്ന് ഭയപ്പെട്ട് സ്‌ഫോടക വസ്തുക്കൾ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്ക് സ്ഫോടകവസ്തുക്കൾ എത്തിച്ചു നൽകിയ 3 പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

SUMMARY: Three labourers caught for illegal transport of gelatine sticks and detonators found at Kalasipalya bus stand in Bengaluru.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആശമാരുടെ 266 ദിവസം നീണ്ട രാപ്പകൽ സമരം അവസാനിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം...

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ വിരമിച്ചു

മുംബൈ: രണ്ട് പതിറ്റാണ്ട് നീണ്ട നിന്ന ടെന്നീസ് കരിയറിൽ നിന്നും ഇന്ത്യൻ...

രാജ്യത്തെ ബാങ്കുകൾക്ക് ഇനി പുതിയ വെബ്‍വിലാസം; സൈബർ തട്ടിപ്പ് തട്ടിപ്പുകൾ തടയാനെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ...

പരുമല പള്ളി തിരുനാൾ; 2 ജില്ലകളിലെ 3 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച അവധി

പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക...

‘യുഡിഎഫ് കൂടെയുണ്ടാകും’; ഞങ്ങൾ അധികാരത്തിലെത്തിയാൽ ആശമാരുടെ പ്രശ്നങ്ങൾക്ക് ആദ്യ മന്ത്രിസഭയിൽ പരിഹാരം കാണും- വിഡി സതീശന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം...

Topics

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ...

പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സംഭവം ബെംഗളൂരു ഉത്തരഹള്ളിയില്‍

ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി...

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക്...

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ...

കാറിൻ്റെ കണ്ണാടിയില്‍ ബൈക്ക് തട്ടി; ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ ദമ്പതിമാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍...

നമ്മ മെട്രോ; യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിൻ നവംബർ 1 മുതല്‍

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍  അഞ്ചാമത്തെ...

മലയാളി നഴ്സിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്...

Related News

Popular Categories

You cannot copy content of this page