Monday, September 15, 2025
28.1 C
Bengaluru

ബെംഗളൂരുവിൽ തെരുവ്നായ് ആക്രമണം; വയോധികന് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ കൊടിഗേഹള്ളിയിൽ തെരുവ്നായ് ആക്രമണത്തിൽ വയോധികൻ മരിച്ചു. സീതപ്പയെ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ 3 മണിയോടെ 8 തെരുവ് നായകളുടെ സംഘം സീതപ്പയെ ആക്രമിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. രാത്രി ഉറക്കം വരാത്ത സീതപ്പ നടക്കാനിറങ്ങുകയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. സീതപ്പയുടെയും നായ്ക്കളുടെയും ശബ്ദം കേട്ടാണ് കുടുംബാംഗങ്ങൾ വീടിനു പുറത്തിറങ്ങിയത്. നായ്ക്കളെ ഓടിച്ചതിനു പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷീരകർഷകനായ സീതപ്പ വീടുകളിൽ പാൽ വിൽപന നടത്തിയാണ് ജീവിച്ചിരുന്നത്.

എന്നാൽ സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്താണ് സംഭവം നടന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ അന്തിമ നിഗമനത്തിൽ എത്തിച്ചേരാനാകൂവെന്നും ബിബിഎംപി അറിയിച്ചു. പ്രദേശത്ത് 16 നായകളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് തെരുവ് നായ് ആക്രമണം പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

SUMMARY: Senior citizen was killed in a stray dog attack in Bengaluru.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; മൂന്ന്പേര്‍ മരിച്ചു

കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന്...

പേരൂര്‍ക്കട വ്യാജ മോഷണകേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ പോലീസ് അന്യായമായി തടവില്‍...

മില്‍മ പാലിന് വില കൂട്ടില്ല

തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറക്കുന്ന ഘട്ടത്തില്‍ പാലിന്...

പാലിയേക്കര ടോള്‍ മരവിപ്പിച്ച സംഭവം; ഉത്തരവ് നാളെ വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍...

സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം....

Topics

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

Related News

Popular Categories

You cannot copy content of this page