കവരപ്പേട്ട ട്രെയിൻ അപകടം അട്ടിമറിയാണെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട് നൽകി. ബോൾട്ടുകളും നട്ടുകളും നീക്കിയിരുന്നതായി കണ്ടെത്തി.

തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന് റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ബാഗ്മതി എക്‌സ്പ്രസ് ഇടിച്ചത് മറ്റെന്തെങ്കിലും തകരാറുകൊണ്ടല്ലെന്നും ബോധപൂര്‍വ്വം ബോള്‍ട്ടുകളും നട്ടുകളും നീക്കം ചെയ്തതു കൊണ്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അട്ടിമറിക്കു പിന്നില്‍ പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ രഹസ്യന്വേഷണ വിഭാഗം ജാഗ്രത വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. കരാര്‍ ജീവനക്കാര്‍ അടക്കം റെയില്‍വെയുമായി ബന്ധപ്പെട്ടവരുടെ മേല്‍ നിരീക്ഷണം ശക്തമാക്കണമെന്നും ശുപാര്‍ശയുണ്ട്.

2024 ഒക്ടോബർ 11നാണ് അപകടം ഉണ്ടായത്. മൈസൂരു -ദർഭംഗ ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ട ചരക്കു ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. 13 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. അപകടത്തിനു പിന്നാലെ എൻഐഎ പരിശോധന നടത്തിയിരുന്നു.
SUMMARY: Kavarapetta train accident was a sabotage, report says

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എട്ടാം വളവില്‍ ചരക്കുലോറി തകരാറിലായി; താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവില്‍ ചരക്കുലോറി...

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച്‌ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ...

ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിജെപി; സമാധാനപരമായിരിക്കണമെന്ന് അഭ്യർത്ഥന

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

10 രൂപ തിരികെ നൽകിയില്ലെന്ന തർക്കം; ബെംഗളൂരുവിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം

ബെംഗളൂരു: ടിക്കറ്റ് തുക കഴിച്ച് ബാക്കി 10 രൂപ തിരികെ നൽകിയില്ലെന്ന...

ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ’; ഫെയ്സ്ബുക്ക് ലൈവില്‍ പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത...

26 ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; തീരുമാനം മന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തിവന്ന...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 49 വയസ്സുകാരന്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

ബനശങ്കരി, ഹരോഹള്ളി, പീനിയ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു പുതിയ 4 റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ്

ബെംഗളൂരു: നഗരത്തിലെ ബനശങ്കരി, ഹരോഹള്ളി, പീനിയ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ 4...

Related Articles

Popular Categories