തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; വിമാനത്തിൽ കേരള എംപിമാർ അടക്കം 160 യാത്രക്കാർ

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്‌. വിമാനത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ കെ സി വേണു​ഗോപാൽ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ രാധാകൃഷ്ണൻ, തമിഴ്നാട്ടിൽ നിന്നുള്ള എംപിയായ റോബർട്ട് ബ്രൂസ് എന്നിവരടക്കം മൊത്തം 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരത്തുനിന്നും 7.50 നാണ് വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂർ 10 മിനിറ്റ് പിന്നിട്ടപ്പോൾ സാങ്കേതിക തകരാർ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളിൽ ഒരു മണിക്കൂർ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാൻഡിങ് നടന്നത്തിയത്.

വിമാനത്തിലെ മുഴുവൻ യാത്രക്കാർ സുരക്ഷിതരാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ‘‘വിമാനം സാങ്കേതിക തകരാറുകളെ തുടർന്നു ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയിൽ ലാൻഡ് ചെയ്തു’’– കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
SUMMARY: Thiruvananthapuram-Delhi flight makes emergency landing at Chennai airport.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എ​ൽ​പി​എ​സ്‌​ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി പോ​ലി​സ്; വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന സമരപ്പന്തൽ പോലീസ്...

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ...

അമൂൽ പാൽ വില വർധിപ്പിച്ചു; രണ്ട് മുതൽ ആറ് രൂപ വരെ കൂടും, പുതിയ നിരക്ക് നാളെ മുതൽ

ഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ അമൂൽ പാലിന്റെ വില വർധിപ്പിച്ചു....

വിവാഹേതര ബന്ധത്തെ എതിർത്തു; അമ്മയും കാമുകനും ചേർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവാവിനെ അമ്മയും കാമുകനും...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം 15ന്; ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം നവംബർ 15ന്...

ശബരിമല തീര്‍ത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍...

14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ...

Related Articles

Popular Categories