14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ പടുബിദ്രി പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ് താലൂക്കിലെ ഹെജമാടി വില്ലേജിൽ ദേശീയപാത 66-ലെ ഹെജമാടി ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാപ്പ് സർക്കിൾ ഇൻസ്പെക്ടർ അസ്മത്ത് അലിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും അതിന് അകമ്പടിയായി വന്ന മറ്റൊരു വാഹനവും പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

കാർവാർ കിന്നര സ്വദേശി വിനയ് (47), സുൽക്കേരി റോഡ് നന്ദഗഡ് നിവാസി ഗജാനൻ മഹാബലേശ്വർ നായിക് (45), അമദള്ളി സ്വദേശി സുജിത് തലേകെരെ (25), ഷിർവാഡ് സ്വദേശി ലോറൻസ് തോമസ് മെൻഡോൺസ് (49) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 14.35 ലക്ഷം രൂപ വിലമതിക്കുന്ന ഏകദേശം 2,583 ലിറ്റർ ഗോവൻ മദ്യം, കടത്താൻ  ഉപയോഗിച്ച 5 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര ഇൻസുലേറ്റഡ് പിക്ക് അപ്പ് വാഹനം, 3 ലക്ഷം രൂപ വിലമതിക്കുന്ന മാരുതി സ്വിഫ്റ്റ് കാർ എന്നിവ അടക്കം ആകെ 22.35 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.

പിടിയിലായ വിനയ്ക്കെതിരെ കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എക്സൈസ് നിയമപ്രകാരം കേസുകൾ നിലവിലുണ്ട്.സംഭവത്തിൽ കർണാടക എക്സൈസ് നിയമത്തിലെ വിവിധ വകുപ്പുകളും ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും പടുബിദ്രി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
SUMMARY: Four people arrested with Goan liquor worth Rs 14.35 lakh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍; സ്കൂളുകള്‍ 18-ന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബർ 8-ന്...

മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത് ദേശീയപാത 73-ൽ ഗൂഡ്സ് ടെമ്പോയും...

സ്കൂട്ടറില്‍ 5 പേരുമായി യാത്ര; വിദ്യാര്‍‌ഥികള്‍ക്ക് 2500 രൂപ പിഴ, വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർഥികളുടെ സ്കൂട്ടർ യാത്രയില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....

പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍

ഡൽഹി: പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുന്‍ ഉപരാഷ്ടപതി ജഗ്ദീപ് ധന്‍ഖറെ...

പ്രഥമ ബിച്ചുതിരുമല പുരസ്കാരം പ്രശസ്ത നടൻ പത്മശ്രീ മധുവിന്

തിരുവനന്തപുരം: ഗാനചരയിതാവും ദേശീയ ബാലതരംഗം രക്ഷാധികാരി കൂടിയായ ബിച്ചു തിരുമലയുടെ സ്മരണാര്‍ത്ഥം...

കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ...

കൊല്‍ക്കത്ത-മുംബൈ എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

മുംബൈ: കൊല്‍ക്കത്തയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്...

ഓട്ടോ- ടാക്‌സി നിരക്ക് കൂട്ടാന്‍ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിരക്ക് പരിഷ്‌കരണമാവശ്യപ്പെട്ട് ഓട്ടോ- ടാക്സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണിമുടക്ക്...

Related Articles

Popular Categories