കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം 15ന്; ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം നവംബർ 15ന് രാവിലെ 9 മുതൽ ഇന്ദിരാനഗറിലെ ഇ.സി.എ ഹാളിൽ നടക്കും. ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണത്തിനെതിരായ കൺവെൻഷന് (യുഎൻസിസിഡി) കീഴിലുള്ള ജി20 ആഗോള ഭൂമി സംരക്ഷണ സംരംഭത്തിന്റെ മുൻ ഡയറക്ടറും പ്രശസ്ത അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയാകും.

യുവജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ഏറെ പ്രയോജനകരമായ കരിയർ കണക്ട് പരിപാടി രാവിലെ 9.30ന് നടക്കും. ‘AI Revolution: Transforming Careers, Businesses & Opportunities’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ചയിൽ പ്രമുഖ ഐ.ടി. വിദഗ്ധർ, മുതിർന്ന സംരംഭകർ, വിവിധ മേഖലകളിലെ പ്രമുഖ നേതാക്കൾ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽമേഖലയിലും ബിസിനസിലും പുതിയ അവസരങ്ങളിലും സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംവദിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവർക്കും സൗജന്യ അവസരമുണ്ടായിരിക്കും.

അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഫാഷൻ ഷോ, പൊതുസമ്മേളനം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.

ഫ്ലവേഴ്സ് ടി.വി.യിലൂടെ ശ്രദ്ധേയരായ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ ടാലന്റ് ഷോയാണ് മറ്റൊരു പ്രധാന ആകർഷണം. വൺമാൻ ഷോ, മാജിക് ഷോ, വെറൈറ്റി ഡാൻസ്, ജഗ്ലിങ്, ഫിഗർ ഷോ, മെന്റലിസം, സംഗീത പരിപാടികൾ എന്നിവ ഉൾപ്പെടുന്ന കലാവിരുന്ന് കാണികൾക്ക് വേറിട്ട അനുഭവമാകും. കൂടുതൽ വിവരങ്ങൾക്കും പാസ് സംബന്ധിച്ച അന്വേഷണങ്ങൾക്കും ബന്ധപ്പെടുക: 9590719394, 9620223980.
SUMMARY: Kerala Engineers Association Annual Celebration on the 15th; Dr. Murali Thummarukudy to be the Chief Guest

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല തീര്‍ത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍...

14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ...

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍; സ്കൂളുകള്‍ 18-ന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബർ 8-ന്...

മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത് ദേശീയപാത 73-ൽ ഗൂഡ്സ് ടെമ്പോയും...

സ്കൂട്ടറില്‍ 5 പേരുമായി യാത്ര; വിദ്യാര്‍‌ഥികള്‍ക്ക് 2500 രൂപ പിഴ, വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർഥികളുടെ സ്കൂട്ടർ യാത്രയില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....

പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍

ഡൽഹി: പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുന്‍ ഉപരാഷ്ടപതി ജഗ്ദീപ് ധന്‍ഖറെ...

പ്രഥമ ബിച്ചുതിരുമല പുരസ്കാരം പ്രശസ്ത നടൻ പത്മശ്രീ മധുവിന്

തിരുവനന്തപുരം: ഗാനചരയിതാവും ദേശീയ ബാലതരംഗം രക്ഷാധികാരി കൂടിയായ ബിച്ചു തിരുമലയുടെ സ്മരണാര്‍ത്ഥം...

Related Articles

Popular Categories