തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ജെബി മേത്തര്‍ എംപി അറിയിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, എന്നിവിടങ്ങളില്‍ നിന്ന് മകരവിളക്ക് വേളയിലും പുതിയ സര്‍വിസുകള്‍ ഉണ്ടാകും. നിലവിലുള്ള ട്രെയിനുകളില്‍ അധിക സ്ലീപ്പര്‍, എസി കോച്ചുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും.
തിരുവനന്തപുരം, മംഗലാപുരം റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കണമെന്നും ജെബി മേത്തര്‍ റെയില്‍വേ മന്ത്രിയെ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ക്രിസ്മസ് വേളയില്‍ തുടങ്ങണമെന്നും മന്ത്രിക്ക് നല്‍കിയ കത്തില്‍ എംപി ആവശ്യപ്പെട്ടു.
SUMMARY: Sabarimala Pilgrimage: Special Trains to be Allotted to Kerala















