Wednesday, October 15, 2025
21.1 C
Bengaluru

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഓണസമ്മാനം; രണ്ട് മാസത്തെ പെന്‍ഷന്‍ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സർക്കാർ. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് ശനിയാഴ്ച മുതല്‍ പണം ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേനയും ശേഷിക്കുന്നവര്‍ക്ക് വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടത്.
SUMMARY: Onam gift for welfare pensioners; Government grants two months’ pension

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചാക്കോ കെ തോമസിന് ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ്

ബെംഗളൂരു: ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബല്‍...

രാജസ്ഥാനില്‍ ബസ്സിന് തീപ്പിടിച്ച് അപകടം; മരണം 20, നിരവധി പേർ പൊള്ളലേറ്റ് ചികിത്സയിൽ

ജയ്പുര്‍: രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസ്സിന് തീപിടിച്ച് 20...

അനധികൃത സ്വത്തുസമ്പാദനം; 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദന ആരോപണത്തില്‍ സംസ്ഥാനവ്യാപകമായി കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍...

അടിമാലിയില്‍ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍. മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന്...

കാടുഗോഡി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: കാടുഗോഡി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷവും 34ാം വാഷർഷിക ആഘോഷവും അസോസിയേഷൻ...

Topics

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്...

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

Related News

Popular Categories

You cannot copy content of this page