അടുത്ത 5 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂൺ 12-ന് എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ജൂൺ 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കാറ്റും മഴയും ഉള്ളപ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. കാറ്റ് വീശി തുടങ്ങുമ്പോൾത്തന്നെ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുകയും വേണം. വീടിന്റെ ടെറസിൽ നിൽക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ ആയ ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാൻ തയ്യാറാകണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കുകയും പകൽ സമയത്തുതന്നെ ക്യാമ്പുകളിലേക്ക് മാറുകയും വേണം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ പത്രം-പാൽ വിതരണക്കാർ, കർഷകർ, നിർമാണ തൊഴിലാളികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കെഎസ്ഇബിയുടെ 1912 എന്ന നമ്പറിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നമ്പറിലോ വിവരം അറിയിക്കണം.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽനിന്ന് സെൽഫി എടുക്കുന്നതും കാഴ്ച കാണാൻ കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കണം. മലയോര മേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കാലാവസ്ഥയിലെ കൃത്യമായ വിവരങ്ങൾക്കായി കാലാവസ്ഥ വകുപ്പിന്റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
SUMMARY: Orange and yellow alerts in various districts for the next 5 days, with possibility of rain accompanied by wind

Hot this week

സിബിഎസ്‌ഇ പോര്‍ട്ടലിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാൺപൂര്‍: സിബിഎസ്‌ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍...

കോഴിക്കോട്ടെ നിപ ബാധ; പൂനൈ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച...

ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാര്‍ത്ത; ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം

ന്യൂഡൽഹി: 2026 ഫിഫാലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ കാൽപ്പന്ത്...

മാളയില്‍ പോലീസ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: മാള എസ്‌എച്ച്‌ഒ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍...

തിരുവനന്തപുരത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്‌ക്കല്‍...

സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ച് അപകടം; മലയാളിയായ നാലുവയസ്സുകാരന്‍ മരിച്ചു

ബെംഗളൂരു: അത്തിബെലെ സർജാപൂരിലുണ്ടായ വാഹനാപകടത്തിൽ നാലുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ...

തേവര പാലത്തില്‍ അപകടം; കൈവരി തകര്‍ത്ത് ലോറി തൂങ്ങിക്കിടക്കുന്ന നിലയില്‍

കൊച്ചി: എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത്...

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

കണ്ണൂർ: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍...

Related Articles

Popular Categories