കാറിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. കല്ല് കാറിന്റെ മുന്‍ഭാഗം തകര്‍ത്തു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാറക്കല്ല് വീണ് മുന്‍ഭാഗം തകര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നൈനിറ്റാൾ ഹൈക്കോടതിയിൽ ആരോഗ്യ പരിശോധനാ കൗണ്ടർ സ്ഥാപിക്കാൻ പോകുകയായിരുന്ന ഹെൽത്ത് ഓഫീസറാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്നലെ രാവിലെ 8.30ഓടെ ഭുജിയാഗട്ടിലെ ഹല്‍ദ്വാനി പര്‍വത മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ സംഭവം. പര്‍വതനിരയിലൂടെ കാര്‍ കടന്നുപോകുമ്പോള്‍ ഒരു വലിയ പാറക്കല്ല് ഭൂപ്രദേശത്ത് നിന്ന് തെന്നിമാറി വാഹനത്തില്‍ പതിക്കുകയായിരുന്നു. വാഹനത്തിന്റെ മുഭാഗത്ത് വീണതിനാല്‍ വലിയ പരുക്കില്ലാതെ യാത്രക്കാര്‍ രക്ഷപ്പെട്ടു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാരമായ പരുക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഈ വാഹനത്തിന്റെ പിന്നാലെയെത്തിയ മറ്റു യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
SUMMARY: A huge rock fell on top of a car; passengers barely escaped with head injuries

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം കര്‍ണാടക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ നേതൃത്വത്തില്‍ മാവള്ളിപുര ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ മുഴുവന്‍...

കേരളസമാജം ദൂരവാണി നഗര്‍ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ 69-ാം വാർഷികം പൊതുയോഗം തിരഞ്ഞെടുത്ത 2026-27...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ്...

കാഫിര്‍ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ...

മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം: മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട്...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം...

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; യുവതലമുറ വരട്ടെ; അൻസിബ ഹസൻ

കൊച്ചി: അമ്മ സംഘടനയുടെ നേതൃനിരയിലേക്ക് എത്താൻ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി നടി അൻസിബ...

Related Articles

Popular Categories