ലഡാക്ക് സംഘര്‍ഷം; സോനം വാങ്ചുക്ക് അറസ്റ്റില്‍

ഡല്‍ഹി: ലഡാക്ക് സമര നേതാവ് സോനം വാങ്ചുക്ക് അറസ്റ്റില്‍. ലേ യില്‍ വെച്ചാണ് അറസ്റ്റിലായത്. സോനം വാങ്ചുക്ക് നടത്തിയ പല പരാമർശങ്ങളും ലഡാക്കില്‍ സംഘർഷം ആളിക്കത്തിച്ചുവെന്ന് കേന്ദ്ര സർക്കാർ വിമർശിച്ചിരുന്നു. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. ദേശ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം വാങ്ചുക്കിന്റെ എൻജിഒക്കെതിരെ കേന്ദ്രം നടപടിയെടുത്തിരുന്നു. സ്ഥാപനത്തിന്റെ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. നിയലംഘനങ്ങള്‍ ആവർത്തിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം. സോനം വാങ്ചുക്കിന്റെ എൻജിഒക്ക് ലെഫ്റ്റനന്റ് ഗവർണർ നോട്ടീസും നല്‍കി. ലഡാക്കിന് സംസ്ഥാന പദവിയും സ്വയം ഭരണവും ആവശ്യപ്പെട്ട് ലേയില്‍ കഴിഞ്ഞദിവസം നടന്ന ഹർത്താല്‍ അക്രമാസക്തമായിരുന്നു.

നാലുപേരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിനെ വിഭജിച്ച്‌ 2019ലാണ് നരേന്ദ്ര മോദി സർക്കാർ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത്. സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വർഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച്‌ ലഡാക്ക് ഏപ്പെക്‌സ് ബോഡിയുടെ നേതൃത്വത്തില്‍ ഈ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു.

SUMMARY: Ladakh conflict: Sonam Wangchuk arrested

Hot this week

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി....

ഭട്കലില്‍ കക്ക വാരുന്നതിനിടെയുണ്ടായ അപകടം; മരണം 11 ആയി 

ബെംഗളൂരു: ഭട്കലില്‍ നദിയില്‍ കക്ക വാരാനിറങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം 11...

പത്തനംതിട്ടയിൽ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ്...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി അതിജീവിത

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴി...

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

കഥാ ശില്പശാലയും, സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല...

Related Articles

Popular Categories