കാലിക്കറ്റ് സര്‍വ്വകലാശാല മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം മുന്‍ മേധാവി ഡോ. സയ്യിദ് അംജദ് അഹമ്മദ് ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: രാജ്യത്തെ മികച്ച ആശയവിനിമയ ഗവേഷകരിൽ ഒരാളും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. സയ്യിദ് അംജദ് അഹമ്മദ് (76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

കമ്മ്യൂണിക്കേഷന്‍ ഗവേഷണ രംഗത്തെ മികച്ച അധ്യാപകനും പ്രശസ്തനായ ഗവേഷകനുമായിരുന്നു. 1998-ൽ കാലിക്കറ്റ് സർവകലാശാലയിൽ ഇ.എം.എം.ആർ.സി സ്ഥാപിക്കുന്നതിൽ ഡോ. അഹമ്മദ് നിർണായക പങ്ക് വഹിച്ചു. ഇ.എം.ആര്‍.സി. ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ബാംഗ്ലൂർ സർവകലാശാലയിലെ ഇലക്ട്രോണിക് മീഡിയ വകുപ്പിന് കീഴിൽ ഒരു ഗവേഷണ പദ്ധതി ഏറ്റെടുക്കുകയും ചെയ്തു.

കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എം.എസ് ബിരുദത്തിന് ചേരുന്നതിന് മുന്‍പ് അദ്ദേഹം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജിയോളജിയില്‍ എം.എസ്.സി നേടിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപകനായി ചേരുന്നതിന് മുന്‍പ് അദ്ദേഹം കുറച്ചുകാലം ഐ.ഐ.എം. ബെംഗളൂരുവില്‍ സേവനമനുഷ്ഠിച്ചു. യു.ജി.സി.യുടെ എമെരിറ്റസ് ഫെലോ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഭാര്യ:  രഹന. മകന്‍: സാദ്. സംസ്കാരം ബെംഗളൂരുവിലെ അൽ-കുദ്ദൂസ് ഖബര്‍സ്ഥാനില്‍ നടന്നു.
SUMMARY: Dr. Syed Amjad Ahmed passes away

Hot this week

കേരളസമാജം യുവപ്രതിഭകളെ അനുമോദിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം അല്‍സൂരു സോണിന്റെ നേതൃത്വത്തില്‍ ഈ കഴിഞ്ഞ എസ്...

കാസറഗോഡ് പള്ളിക്കരയിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കടലിൽ കാണാതായി

കാസറഗോഡ്: പള്ളിക്കര കല്ലിങ്കാല്‍ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കളെ കടലില്‍...

ശബരിമല സ്വർണ്ണക്കൊള്ള: നിർണായക തെളിവെടുപ്പിനായി എസ്ഐടി സന്നിധാനത്ത്, പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി എസ്‌ഐടി സംഘം സന്നിധാനത്ത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും...

‘പ്രിയദര്‍ശിനി’- കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ...

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

മസ്കത്ത്: ഒമാൻ തീരത്ത് യന്ത്രത്തകരാറിനെ തുടർന്ന് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി. ഒമാനിലെ...

ഗ്രോസും ബിസിനസും ചേർന്ന് 330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

തിരുവനന്തപുരം: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം 3' ഇതിനകം 330...

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുടമയ്ക്ക് പരുക്ക്, രക്ഷപ്പെട്ടത് തലനാഴിരക്ക്

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി...

അവിഹിത ബന്ധമെന്ന സംശയം; ബെംഗളൂരുവിൽ സിക്കിം സ്വദേശിനിയെ കാമുകൻ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകന്‍ അതിക്രൂരമായി...

Related Articles

Popular Categories