പി എം ശ്രീയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കം; പാഠ്യപദ്ധതി മാറ്റില്ല- മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത്  കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി‌ രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത് മറികടക്കാനുള്ള തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ല. ഫണ്ടില്ലായ്‌‌മ സംസ്ഥാനത്ത് വിദ്യാഭ്യാസ അലവൻസിനെയടക്കം ബാധിച്ചു. പിഎംശ്രീ പദ്ധതിയിൽ ചേരാത്തതിനാൽ സർവ ശിക്ഷാ ഫണ്ട് കേന്ദ്രം തടഞ്ഞു. 1158.13 കോടി രൂപ ഇതുകാരണം നഷ്‌ടമായതായി മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ചേർന്നതിനാൽ ഇനി 1476 കോടി രൂപ ലഭിക്കും. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മർദ്ദത്തിനും വഴങ്ങാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പി എം ശ്രീയില്‍ ഒപ്പിട്ടതു കൊണ്ട് കേരളത്തിലെ പാഠ്യ പദ്ധതി മാറ്റില്ലെന്നും മന്ത്രി പറഞ്ഞു .ഫ​ണ്ട് ത​ട​ഞ്ഞു​വെ​ച്ച​ത് സൗ​ജ​ന്യ യൂ​ണി​ഫോം, അ​ല​വ​ൻ​സു​ക​ള്‍ എ​ന്നി​വ​യെ ബാ​ധി​ച്ചു. കു​ട്ടി​ക​ളു​ടെ ഭാ​വി പ​ന്താ​ടി ഒ​രു സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങാ​ൻ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ല്ല. ഇ​ത് ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​ടെ​യും ഫ​ണ്ട് അ​ല്ലെ​ന്നും ന​മു​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

പ്രധാനമന്ത്രിയുടെ പേരില്‍ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളുടെ പേരുകളുടെ മുന്നില്‍ പി എം ശ്രീ എന്ന് ചേര്‍ക്കുമെന്നാണ് വ്യവസ്ഥ. അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നല്ല. അത് ഒരു ഉടമ്പടിയിലും പറഞ്ഞിട്ടില്ല. പദ്ധതി കാരണം ഒരു സ്‌കൂളും ലയിപ്പിക്കില്ല, ഒരു സ്‌കൂളും പൂട്ടില്ല. പാഠപുസ്‌തകങ്ങളും മാറില്ല. ആർഎസ്‌എസ് നയത്തിനെതിരായ പോരാട്ടം തുടരുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് നയം മാറണമെന്നും എൻഇപിയുടെ പേരിൽ എതിർക്കേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിച്ചു.
SUMMARY: PM’s signing of Sriyil is a strategic move; curriculum will not be changed: Minister Sivankutty

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ബെംഗളൂരു: കർണാടകയിൽ പിടികൂടിയ വ്യാജ മരുന്ന് ശൃംഖലയുടെ വ്യാപ്തി കൂടുതൽ വലുതാണെന്ന്...

പ്രവാസി മലയാളി സമൂഹത്തിന്റെ സംസ്കാരവും സഹോദര്യബോധവും നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായകപങ്ക്-ഡോ. എസ്. സോമനാഥ്

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും സഹോദര്യബോധവും ജീവിതശൈലിയും...

അടുത്ത മൂന്ന് ദിവസവും മഴ തുടരും; കർണാടകയിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് ഇന്ത്യൻ...

Related Articles

Popular Categories