മണ്ഡലകാലം; കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ ട്രെയിനുകളിൽ നവംബർ നാലിന് രാവിലെ എട്ടുമണി മുതൽ ബുക്കിങ് ആരംഭിക്കും.

പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനുകൾ

▪️ ചെന്നൈ എഗ്‌മോർ-കൊല്ലം-ചെന്നൈ എഗ്‌മോർ- 0611/06112

നവംബർ 14ന് സർവീസ് ആരംഭിക്കും. വെള്ളിയാഴ്ച രാത്രി 11. 55ന് ചെന്നൈ എഗ്‌മോറിൽ നിന്ന് സർവീസ് ആരംഭിച്ച് പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്ത് എത്തുക. തിരിച്ച് ശനിയാഴ്ച രാത്രി 7.35 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നൈ എഗ്‌മോറിൽ എത്തിച്ചേരും. 10 സർവീസുകളാണ് നടത്തുക.

എഗ്‌മോർ-കൊല്ലം സ്പെഷ്യല്‍ ട്രെയിൻ ജനുവരി 16 വരെയും കൊല്ലം -എഗ്‌മോർ സ്പെഷ്യല്‍ ട്രെയിൻ ജനുവരി 17 വരെയുമാണ് സർവീസ് നടത്തുക. ചെന്നൈ എഗ് മോർ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

▪️ ചെന്നൈ സെൻട്രൽ-കൊല്ലം-ചെന്നൈ സെൻട്രൽ-06113/06114

നവംബർ 16 ഞായറാഴ്ച രാത്രി 11.50 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 കൊല്ലത്ത് എത്തും. കൊല്ലത്ത് നിന്ന് തിങ്കളാഴ്ച വൈകീട്ട് 5.30 ന് സർവീസ് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ പിറ്റേന്ന് 11.30 ന് ചെന്നൈ സെൻട്രലിൽ എത്തും. എം.ജി.ആർ സെൻട്രൽ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലാണ്  സ്റ്റോപ്പുകള്‍.

▪️ എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്-06119/06220

നവംബർ 19 ബുധനാഴ്ച വൈകീട്ട് 3.10 ന് എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ പിറ്റേന്ന് രാവിലെ 6.40 ന് കൊല്ലത്ത് എത്തും. ജനുവരി 21 വരെ 10 സർവീസുകളാണ് ഉണ്ടാവുക.

വ്യാഴാഴ്ച രാവിലെ 10.40 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ പിറ്റേദിവസം പുലർച്ചെ 3.30 ന് ചെന്നൈ എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. ജനുവരി 22 വരെ 10 സർവീസുകളാണ് നടത്തുക. എം.ജി.ആർ സെൻട്രൽ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

▪️ എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്-06127/06128

നവംബർ 20 വ്യാഴാഴ്ച രാത്രി 11.50ന് എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ജനുവരി 22 വരെ 10 സർവീസുകൾ നടത്തും. മടക്കവണ്ടി പിറ്റേദിവസം വൈകീട്ട് 6.30 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11.30 ന് എം.ജി.ആർ സെൻട്രലിൽ എത്തും. ജനുവരി 23 വരെ 10 സർവീസുകളാണ് നടത്തുക. എംജിആർ സെൻട്രൽ, പെമ്പൂർ, തിരുവള്ളൂർ, അറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

▪️ എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ് -06117/06118

നവംബർ 22 ശനിയാഴ്ച രാത്രി 11.30 എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ഞായറാഴ്ച കൊല്ലത്ത് നിന്ന് വൈകീട്ട് 6.30 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.30 ന് എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. 10 സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എം.ജി.ആർ സെൻട്രൽ, പേരാമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
SUMMARY: Mandala season; Railways allocates five special trains for Kerala

 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന്...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍....

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ 25 വരെ...

Related Articles

Popular Categories