ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലാലി രംഗനാഥിന്റെ പുതിയ കൃതി ‘നീലക്കടലിന്റെ രഹസ്യ പുസ്തകം’ കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഐവറി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം കേരള സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണ പ്രകാശനം ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐവറി ബുക്സ് സി.ഇ.ഒ. പ്രവീൺ വൈശാഖാൻ സ്വാഗതം പറഞ്ഞു.
കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകപരിചയം നടത്തി. കവി കെ. സുദർശൻ, ഡോ. മുഞ്ഞിനാട് പത്മകുമാർ, കവി പി. ശിവപ്രസാദ്, ഗോപൻ അമ്പാട്ട്, കല്ലൂർ ഈശ്വരൻ പോറ്റി, ജയൻ മഠത്തിൽ, ഒരാനെല്ലൂർ ബാബു, എസ്. കെ. നായർ ലാലി രംഗനാഥിന്റെ കൊച്ചുമകൾ ദേവാൻഷി ധനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
SUMMARY: ‘Neelakadlinte rahasya pusthakam’ was released.
















